ക്രിക്കറ്റിനു കളങ്കം വരുത്തിയതായി സമ്മതിച്ച് ശ്രീലങ്കന്‍ മൂവര്‍ സംഘം

- Advertisement -

ഓസ്ട്രേലിയയുടെ കുറ്റക്കാരായ മൂവര്‍ സംഘത്തിനു പിന്നാലെ ശ്രീലങ്കയില്‍ നിന്നും കളിയ്ക്ക് കളങ്കം വരുത്തിയതായി സമ്മതിച്ച് ശ്രീലങ്കയുടെ ക്യാപ്റ്റന്‍, കോച്ച്, മാനേര്‍ എന്നിവര്‍. കഴിഞ്ഞ ദിവസം മൂവര്‍ക്കുമെതിരെ ഐസിസി ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് റിച്ചാര്‍ഡ്സണ്‍ ആണ് കുറ്റം ചാര്‍ത്തിയത്. ഇവര്‍ക്കെതിരെ എടുക്കേണ്ട നടപടിയെക്കുറിച്ച് തീരുമാനിക്കാന്‍ ഐസിസി മൈക്കകല്‍ ബെലോഫിനെ ജുഡീഷ്യല്‍ കമ്മീഷണറായി നിയമിച്ചിട്ടുണ്ട്.

നേരത്തെ പന്ത് മാറ്റുവാനും അഞ്ച് പോയിന്റ് പിഴ വിധിച്ചതിെനെതിരെയും ശ്രീലങ്ക അപ്പീല്‍ പോകുമെന്ന് അറിയിച്ചിരുന്നു. വെള്ളിയാഴ്ചയാണ് അതിന്മേലുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരിക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement