
വിന്‍ഡീസിന്റെ സാമ്പത്തിക ഞെരുക്കം കാരണം ശ്രീലങ്കയുടെ വിന്‍ഡീസ് പരമ്പരയില്‍ മാറ്റം വന്നേക്കുമെന്ന് സൂചന. ആദ്യം പുറത്ത് വന്ന വാര്‍ത്ത പ്രകാരം പരമ്പര പൂര്‍ണ്ണമായും ഉപേക്ഷിക്കുമെന്നാണ് കരുതിയതെങ്കിലും ടൂര്‍ തുടരുമെന്നാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സിഇഒ ആഷ്ലി ഡി സില്‍വ പറഞ്ഞത്. ടെസ്റ്റ് പരമ്പരയിലെ ഒരു മത്സരം മാറ്റി ഏകദിനമാക്കിയേക്കുമെന്നാണ് ഡി സില്‍വ പറയുന്നത്.
അടുത്ത 48 മണിക്കൂറിനുള്ളില്‍ കൂടുതല്‍ വിവരം അറിയാനാകുമെന്നാണ് ഡി സില്‍വ പറഞ്ഞത്. ടെസ്റ്റ് മത്സരം മാറ്റി അത് ഏകദിനമാക്കി മാറ്റുന്നത് ആതിഥേയര്‍ക്ക് സാമ്പത്തികമായി ഗുണം ചെയ്യുമെന്നാണ് അറിയുന്നത്. അതേ സമയം ഐസിസിയുടെ സഹായം ലഭിക്കുകയാണെങ്കില്‍ മൂന്ന് ടെസ്റ്റുകളും നടക്കുമെന്നാണ് ബോര്‍ഡ് സിഇഒയുടെ അഭിപ്രായം.
ട്രിനിഡാഡ്, സെയിന്റ് ലൂസിയ, ബാര്‍ബഡോസ് എന്നിവിടങ്ങളിലാണ് ടെസ്റ്റുകള്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial