ശ്രീലങ്കന്‍ ക്രിക്കറ്റിനെ ഏറ്റെടുത്ത് ശ്രീലങ്കന്‍ കായിക മന്ത്രാലയം

- Advertisement -

ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ നടത്തിപ്പ് അവകാശം തന്റെ സെക്രട്ടറിയ്ക്ക് നല്‍കി ശ്രീലങ്കയുടെ കായിക മന്ത്രി ഫൈസര്‍ മുസ്തഫ. കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ അപ്പീല്‍ കോര്‍ട്ട് ഇന്ന് നടക്കാനിരുന്ന ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തിരുന്നു. ഇതെത്തുടര്‍ന്നാണ് പുതിയ നീക്കം. 2009ലും അന്നത്തെ കായിക മന്ത്രി ഗാമിനി ലോകൂജേ അദ്ദേഹത്തിന്റെ സെക്രട്ടറിയെ ബോര്‍ഡിന്റെ ചുമതലയേല്പിച്ചിരുന്നു.

ഫൈസര്‍ മുസ്തഫ തന്നെയാണ് ഈ വിവരം കൊളംബോയിലെ കായിക മന്ത്രാലയം ഓഡിറ്റോറിയത്തില്‍ വെച്ച് പത്രപ്രവര്‍ത്തകരോട് ഈ വാര്‍ത്ത പങ്കുവെച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement