വായു മലിനീരകരണം, ശ്രീലങ്കന്‍ താരങ്ങള്‍ കളിക്കുന്നത് മാസ്ക് ഉപയോഗിച്ച്

- Advertisement -

ഡല്‍ഹിയില്‍ വില്ലനായി വീണ്ടും പുക. വായു മലിനീകരണത്തിന്റെ തോത് ഏറെയാണെന്നും തങ്ങളുടെ താരങ്ങള്‍ക്ക് ഫീല്‍ഡിംഗ് ചെയ്യുക ഏറെ ബുദ്ധിമുട്ടാണെന്നും അറിയിച്ച് ശ്രീലങ്കന്‍ നായകന്‍ അമ്പയര്‍മാരോട് പരാതിപ്പെട്ടപ്പോള്‍ കളി ഏറെ നേരം തടസ്സപ്പെട്ടു. താരങ്ങള്‍ക്ക് ധരിക്കാന്‍ മാസ്ക് നല്‍കിയാണ് കളി പുനരാരംഭിച്ചത്. ശ്രീലങ്കന്‍ ബൗളര്‍ ലഹിരു ഗമാഗേയുടെ ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് താരം ബൗളിംഗ് മതിയാക്കി ഡ്രെസ്സിംഗ് റൂമിലേക്ക് മടങ്ങി.

കോഹ്‍ലിയും ചന്ദിമലുമായി ഏറെ നേരത്തെ ചര്‍ച്ചയ്ക്ക് ശേഷം കളി വീണ്ടും പുനരാരംഭിച്ചപ്പോള്‍ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമാവുകയും ചെയ്തു. വിരാട് കോഹ്‍ലി 243 റണ്‍സ് നേടി സണ്ടകനു വിക്കറ്റ് നല്‍കി മടങ്ങി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement