6 വിക്കറ്റുമായി ഷാനണ്‍ ഗബ്രിയേല്‍, ലങ്കയുടെ ലീഡ് 300നടുത്ത്

- Advertisement -

സെയിന്റ് ലൂസിയ ടെസ്റ്റില്‍ ആതിഥേയര്‍ക്കെതിരെ മികച്ച നിലയില്‍ ലങ്ക. നാലാം ദിവസം കളി അവസാനിക്കുമ്പോള്‍ 287 റണ്‍സിന്റെ ലീഡാണ് സന്ദര്‍ശകര്‍ സ്വന്തമാക്കിയിട്ടുള്ളത്. കുശല്‍ മെന്‍ഡിന്റെയും ശ്രീലങ്കന്‍ മധ്യനിരയുടെയും പോരാട്ടമാണ് ഷാനണ്‍ ഗബ്രിയേലിന്റെ ആറ് വിക്കറ്റ് നേട്ടത്തെ പിന്തള്ളി ശ്രീലങ്കയെ വിജയ പ്രതീക്ഷ നല്‍കുന്ന സ്കോറിലേക്ക് എത്തിക്കുന്നത്. ഒരു ദിവസം മാത്രം കളി ശേഷിക്കെ രണ്ട് വിക്കറ്റ് കൈവശമുള്ള ലങ്ക അഞ്ചാം ദിവസം ലീഡ് 350നടുത്തെത്തിക്കുക എന്ന ലക്ഷ്യത്തോടെയാവും ബാറ്റ് വീശാനിറങ്ങുക.

ആറ് വിക്കറ്റ് നേട്ടവുമായി ഷാനണ്‍ ഗബ്രിയേല്‍ വിന്‍ഡീസിനായി തിളങ്ങിയപ്പോള്‍ കുശല്‍ മെന്‍ഡിസ്(87), നിരോഷന്‍ ഡിക്ക്വെല്ല(62), റോഷെന്‍ സില്‍വ(48), ദിനേശ് ചന്ദിമല്‍(39) എന്നിവരുടെ പ്രകടനമാണ് ലങ്കയെ മുന്നോട്ട് നയിച്ചത്. ഇതില്‍ ചന്ദിമല്‍ ഒഴികെ എല്ലാവരെയും പുറത്താക്കിയത് ഗബ്രിയേല്‍ ആയിരുന്നു.

നാലാം ദിവസം അവസാനിക്കുമ്പോള്‍ 334/8 എന്ന നിലയിലുള്ള ലങ്കയ്ക്ക് വേണ്ടി അകില ധനന്‍ജയ(16*), സുരംഗ ലക്മല്‍(7*) എന്നിവരാണ് ക്രീസില്‍ നില്‍ക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement