ലക്ഷ്യം 277 റണ്‍സ് അകലെ, ലങ്കന്‍ പ്രതീക്ഷയായി കുശല്‍ മെന്‍ഡിസ്

- Advertisement -

പോര്‍ട്ട് ഓഫ് സ്പെയിനില്‍ ലങ്കയ്ക്ക് വിജയം 277 റണ്‍സ് അകലെ. ഒരു ദിവസം ശേഷിക്കെ 7 വിക്കറ്റുകളാണ് ലങ്കയുടെ കൈവശമുള്ളത്. 94 റണ്‍സുമായി കുശല്‍ മെന്‍ഡിസ് ആണ് ലങ്കന്‍ പ്രതീക്ഷകളെ സജീവമായി നിര്‍ത്തിയിരിക്കുന്നത്. നേരത്തെ വിന്‍ഡീസ് തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് 223/7 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 453 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്കയ്ക്ക് നാലാം ദിവസം അവസാനിക്കുമ്പോള്‍ 176/3 എന്ന സ്കോറാണ് നേടാനായത്. കുശല്‍ പെരേര(12), ദിനേശ് ചന്ദിമല്‍(15 – റിട്ടേര്‍ഡ് ഹര്‍ട്ട്), ആഞ്ചലോ മാത്യൂസ്(31), റോഷന്‍ സില്‍വ എന്നിവരെയാണ് ലങ്കയ്ക്ക് നഷ്ടമായത്. റണ്ണൊന്നുെടുക്കാതെ ലഹിരു ഗമാഗേയാണ് കുശല്‍ മെന്‍ഡിസിനു കൂട്ടായി ക്രീസില്‍ നില്‍ക്കുന്നത്. ഷാനണ്‍ ഗബ്രിയേല്‍, ദേവേന്ദ്ര ബിഷൂ, ജേസണ്‍ ഹോള്‍ഡര്‍ എന്നിവരാണ് ആതിഥേയരുടെ വിക്കറ്റ് നേട്ടക്കാര്‍.

വിന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്സില്‍ 88 റണ്‍സ് നേടിയ കീറണ്‍ പവല്‍ ആണ് ടോപ് സ്കോറര്‍ ആയത്. ജേസണ്‍ ഹോള്‍ഡര്‍ 39 റണ്‍സ് നേടി. ദേവേന്ദ്ര ബിഷുവും(16*)-കെമര്‍ റോച്ചും ചേര്‍ന്ന്(11) നിര്‍ണ്ണായകമായ 20 റണ്‍സ് എട്ടാം വിക്കറ്റില്‍ നേടിയപ്പോള്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യാന്‍ വിന്‍ഡീസ് തീരുമാനിക്കുകയായിരുന്നു.

ലങ്കയ്ക്കായി ലഹിരു കുമര മൂന്നും രംഗന ഹെരാത്ത് രണ്ടും വിക്കറ്റാണ് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement