
ഐപിഎലില്‍ പരിക്കേറ്റ താരങ്ങളുടെ പട്ടികയിലേക്ക് രാജസ്ഥാന് റോയല്‍സിന്റെ ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ദുഷ്മന്ത ചമീരയും. താരം ശ്രീലങ്കയുടെ വിന്‍ഡീസ് പര്യടനത്തിനും കളിക്കുന്ന കാര്യം സംശയത്തിലാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. 3 ആഴ്ചയോളം വിശ്രമമാണ് താരത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ശ്രീലങ്കയില്‍ ആഭ്യന്തര ക്രിക്കറ്റ് കളിച്ചുവരികയായിരുന്ന താരം ടൂര്‍ണ്ണമെന്റിനിടെ പരിക്കിനു പിടിയിലാകുകയായിരുന്നു.
നേരത്തെ രാജസ്ഥാന് റോയല്‍സിനു അഫ്ഗാന് താരം സഹീര്‍ ഖാനെ നഷ്ടമായിരുന്നു. പകരം ന്യൂസിലാണ്ടിന്റെ ഇഷ് സോധിയെയാണ് രാജസ്ഥാന് റോയല്‍സ് സ്വന്തമാക്കിയത്. ചമീരയ്ക്ക് പകരം താരമാരെന്നതിനു വ്യക്തമായ സ്ഥിതീകരണം റോയല്‍സ് മാനേജ്മെന്റ് നല്‍കിയിട്ടില്ലെങ്കിലും ജൂനിയര്‍ ഡാല ടീമിലെത്തുമെന്നാണ് സോഷ്യല്‍ മീഡിയയിലെ അഭ്യൂഹങ്ങള്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial