
മഹേല ജയവര്‍ദ്ധേനയ്ക്ക് പിന്നാലെ കായിക മന്ത്രിയുടെ ആവശ്യം തള്ളി മുത്തയ്യ മുരളീധരനും. ടീമിന്റെ സ്പോര്‍ട്സ് കണ്സള്ട്ടന്റാവാനുള്ള കായിക മന്ത്രിയുടെ ആവശ്യം നേരത്തെ മഹേലയും തള്ളിക്കളഞ്ഞിരുന്നു. ആത്മാര്‍ത്ഥയുള്ള മുന്‍ താരങ്ങളുടെ നാമം ഉപയോഗിച്ച് ആത്മാര്‍ത്ഥയില്ലാത്ത സമീപനമാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് അധികാരികള്‍ നടപ്പിലാക്കുന്നതെന്നാണ് മുത്തയ്യ മുരളീധരന് അറിയിച്ചത്.
കോടതി ശ്രീലങ്കന്‍ ക്രിക്കറ്റ് തിരഞ്ഞെടുപ്പുകള്‍ വീണ്ടും തടഞ്ഞതോടെയാണ് ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ പ്രവര്‍ത്തനത്തിനായി മുന്‍ താരങ്ങളെ കണ്‍സള്‍ട്ടന്റായി വരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനെതിരെ ഇന്നലെതന്നെ മഹേല ജയവര്‍ദ്ധേന രംഗത്തെത്തിയിരുന്നു. തങ്ങളുടെ പേരുപയോഗിച്ച് രക്ഷപ്പെടുവാനുള്ള അവസരം സൃഷ്ടിക്കാനാണ് ബോര്‍ഡ് ശ്രമിക്കുന്നതെന്നാണ് മുന്‍ നായകന് പറഞ്ഞത്.
മുത്തയ്യ മുരളീധരനും ഇതേ അഭിപ്രായം രേഖപ്പെടുത്തിയതോടെ ശ്രീലങ്കന്‍ ബോര്‍ഡ് വേറെ മാര്‍ഗങ്ങള്‍ തേടുകയെ നിവര്ത്തിയുള്ളു എന്ന സ്ഥിതിയിലേക്ക് വന്നു ചേരും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
