വിന്‍ഡീസില്‍ മറ്റൊരു ക്രിക്കറ്റ് വിവാദം കൂടി

- Advertisement -

വിന്‍ഡീസ്-ശ്രീലങ്ക രണ്ടാം ടെസ്റ്റില്‍ ക്രിക്കറ്റിലെ പുതിയ വിവാദത്തിനു കാരണമായേക്കാവുന്ന സംഭവ വികാസങ്ങള്‍. പന്ത് മാറ്റുവാന്‍ തീരുമാനമെടുത്ത അമ്പയര്‍മാരുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ശ്രീലങ്കന്‍ താരങ്ങള്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങുവാന്‍ വിസമ്മതിച്ചിരിക്കുന്നുവെന്നാണ് അറിയുവാന്‍ കഴിയുന്നത്. ധനന്‍ജയ ഡിസില്‍വ പന്ത് ഷൈന്‍ ചെയ്യാനായി ഉരയ്ക്കുന്നത് കണ്ട് അമ്പയര്‍ ഇയാന്‍ ഗൗള്‍ഡ് കൈകള്‍ പരിശോധിക്കുകയും പിന്നീട് പന്ത് മാറ്റുവാന്‍ തീരൂമാനിക്കുകയും ആയിരുന്നു.

ഇതെത്തുടര്‍ന്ന് ശ്രീലങ്ക പ്രതിഷേധ സൂചകമായി കളത്തിലിറങ്ങുവാന്‍ മടി കാണിച്ചപ്പോള്‍ മൂന്നാം ദിവസത്തെ കളി ആരംഭിക്കുന്നത് വൈകുകയായിരുന്നു. ഇതിനു ശേഷം മാച്ച് റഫറി ജവഗല്‍ ശ്രീനാഥും അമ്പയര്‍മാരും ശ്രീലങ്കയുടെ ഡ്രസ്സിംഗ് റൂമിലേക്ക് എത്തുകയും ചര്‍ച്ചകള്‍ നടത്തുന്നതായുമാണ് വിവരം ലഭിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement