നാഗ്പൂരില്‍ ലങ്ക ആദ്യം ബാറ്റ് ചെയ്യും

മൂന്ന് മാറ്റങ്ങളോടെയാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ശ്രീലങ്കയ്ക്ക് മാറ്റമൊന്നുമില്ല

- Advertisement -

നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസ്സിയേഷന്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യും. കൊല്‍ക്കത്ത ടെസ്റ്റിനെ അപേക്ഷിച്ച് ഏറെ മാറ്റങ്ങളോടെയാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. വ്യക്തിപരമായ ആവശ്യങ്ങളാല്‍ ടീമില്‍ നിന്ന് വിടുതല്‍ ആവശ്യപ്പെട്ട ഭുവനേശ്വര്‍ കുമാര്‍, ശിഖര്‍ ധവാന്‍ എന്നിവര്‍ക്കു പുറമേ മുഹമ്മദ് ഷമിയും ഇന്നത്തെ മത്സരത്തില്‍ ഇറങ്ങുന്നില്ല. ചെറിയ പരിക്കാണ് ഷമിയ്ക്ക് തിരിച്ചടിയായത്. ഭുവനേശ്വറിനു പകരം രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനു പകരം മുരളി വിജയയും ടീമില്‍ എത്തിയിട്ടുണ്ട്. ഇഷാന്ത് ശര്‍മ്മയും ഷമിയ്ക്ക് പകരക്കാരനായി ടീമില്‍ ഇടം പിടിച്ചു. കഴിഞ്ഞ മത്സരത്തില്‍ നിന്ന് മാറ്റങ്ങളില്ലാതെയാണ് ശ്രീലങ്ക നാഗ്പൂര്‍ ടെസ്റ്റിനു ഇറങ്ങുന്നത്.

ഇന്ത്യ:മുരളി വിജയ്, ലോകേഷ് രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്‍ലി, അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ്മ, വൃദ്ധിമന്‍ സാഹ, രവിചന്ദ്രന്‍ അശ്വിന്‍, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ്മ

ശ്രീലങ്ക: ദിമുത് കരുണാരത്നേ, സദീര സമരവിക്രമ, ലഹിരു തിരിമന്നേ, ആഞ്ചലോ മാത്യൂസ്, ദിനേഷ് ചന്ദിമല്‍, നിരോഷന്‍ ഡിക്ക്വെല്ല, ദസുന്‍ ഷനക, ദില്‍രുവന്‍ പെരേര, രംഗന ഹെരാത്ത്, സുരംഗ ലക്മല്‍, ലഹിരു ഗമാഗേ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement