ഐസിസി തീരുമാനത്തിനെതിരെ ശ്രീലങ്ക അപ്പീല്‍ പോകും

- Advertisement -

ദിനേശ് ചന്ദിമല്‍, കോച്ച് ചന്ദിക ഹതുരുസിംഗേ, അസാങ്ക ഗുരുസിംഗ എന്നിവര്‍ക്കെതിരെ ക്രിക്കറ്റിന്റെ സ്പിരിറ്റിനു കളങ്കം വരുത്തിയെന്ന കാരണത്താല്‍ നടപടിയെടുത്ത ഐസിസിയുടെ നീക്കത്തിനെ അപ്പീല്‍ പോകുമെന്ന് അറിയിച്ച് ശ്രീലങ്ക. മൂന്നാം ദിവസം അമ്പയര്‍മാര്‍ പന്ത് മാറ്റുകയും അഞ്ച് റണ്‍സ് പെനാള്‍ട്ടി വിധിക്കുകയും ചെയ്തതിനെതിരെ പ്രതിഷേധിച്ച് ലങ്ക 2 മണിക്കൂറോളം ഗ്രൗണ്ടില്‍ കളിക്കാന്‍ ഇറങ്ങിയിരുന്നില്ല. ഇതിനെതിരെയാണ് ഐസിസി നടപടി പ്രഖ്യാപിച്ചത്.

ഇതിനെതിരെ ശ്രീലങ്കന്‍ ബോര്‍ഡ് അപ്പീല്‍ പോകാന്‍ ഉറച്ചിരിക്കുന്നുവെന്നാണ് അറിയുവാന്‍ കഴിയുന്നത്. ശ്രീലങ്ക അപ്പീല്‍ പോകുവാന്‍ തീരൂമാനിച്ചതോടെ ഐസിസി ജുഡീഷ്യല്‍ കമ്മീഷണറെ നിയമിക്കും. ഇതെത്തുടര്‍ന്ന് വിന്‍ഡീസിനെതിരെയുള്ള അവസാനത്തെയും മൂന്നാമത്തെയും മൂവര്‍ക്കും വിലക്ക് നേരിടേണ്ടി വരില്ല എന്നാണ് അറിയുന്നത്. എന്നാല്‍ കുറ്റം തെളിയിക്ക്പപെട്ടാല്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഇവരുടെ സേവനം ടീമിനു ലഭിക്കില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement