കഴിഞ്ഞ നിദാഹസ് ട്രോഫിയുടെ ജഴ്സിയുമായി സാമ്യമുള്ള ജഴ്സി ഇറക്കി ശ്രീലങ്ക

- Advertisement -

20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീലങ്കയുടെ 50ാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നിദാഹസ് ട്രോഫിയുടെ ജഴ്സിയുമായി ഏറെ സാമ്യതയുള്ള ജഴ്സി ഇറക്കി ശ്രീലങ്ക ഇത്തവണത്തെ നിദാഹസ് ട്രോഫിയ്ക്ക് തയ്യാറെടുക്കുന്നു. മാര്‍ച്ച് 6നു ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റ് ശ്രീലങ്കയുടെ 70ാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയുടെ ഭാഗമായി നടത്തുന്നതാണ്.

പൂര്‍ണ്ണമായ സാമ്യതയില്ലെങ്കിലും അന്നത്തെ ജഴ്സിയോട് ഏറെ അടുത്ത് നില്‍ക്കുന്ന ജഴ്സിയാണ് ഇപ്പോള്‍ ലങ്ക ഇറക്കിയിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement