ശ്രീലങ്കന്‍ ടീമിന്റെ പരിശീലന സെഷനില്‍ സഹായവുമായി മഹേല ജയവര്‍ദ്ധന

- Advertisement -

നിദാഹസ് ട്രോഫിയ്ക്കൊരുങ്ങുന്ന ശ്രീലങ്കന്‍ ടീമിന്റെ മനോവീര്യം ഉയര്‍ത്തുവാന്‍ സഹായവുമായി മഹേല ജയവര്‍ദ്ധന. ടി20 കളിക്കാരനായും കോച്ചായും അനുഭവ സമ്പത്തുള്ള മഹേലയുടെ സഹായം ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ആവശ്യപ്പെടുകയായിരുന്നു. താരം ടീമിന്റെ പരിശീലന സെഷനില്‍ അര മണിക്കൂറിലധികം ചെലവഴിക്കുകയും ചെയ്തു. താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുവാനായി 15 മിനുട്ടോളം താരം പല കാര്യങ്ങളും സംസാരിച്ച് പ്രോത്സാഹനം നല്‍കിയെന്നാണ് അറിയുന്നത്.

രണ്ട് മണിക്കൂറോളം തീരുമാനിച്ചിരുന്ന പരിശീലന സെഷന്‍ എന്നാല്‍ മഴ മൂലം ഒരു മണിക്കൂര്‍ മാത്രമേ നടന്നുള്ളു. മഹേലയെ പോലെ മറ്റു പല മുന്‍ താരങ്ങളുടെയും സേവനം സമാനമായ രീതിയില്‍ ശ്രീലങ്ക ഉപയോഗിക്കുമെന്ന് മാനേജര്‍ അസാങ്ക ഗുരുസിന്‍ഹ അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement