
- Advertisement -
വിന്‍ഡീസിനെതിരെയുള്ള അവസാന ടെസ്റ്റില്‍ ശ്രീലങ്കന്‍ ചാമ്പ്യന്‍ സ്പിന്നര്‍ രംഗന ഹെരാത്തിന്റെ സേവനം ടീമിനു ലഭിക്കില്ല. പരിശീലനത്തിനിടെ താരത്തിനു പരിക്കേറ്റതായാണ് ലഭിക്കുന്ന സൂചന. ദിനേശ് ചന്ദിമലിനെ വിലക്ക് മൂലം ശ്രീലങ്കയ്ക്ക് നഷ്ടമായേക്കാമെന്ന സാഹചര്യം നിലനില്‍ക്കെയാണ് ടീമിനു തിരിച്ചടിയായി ഹെരാത്തിന്റെ വാര്‍ത്തയെത്തുന്നത്.
വിലക്കിനെതിരെ ചന്ദിമല്‍ അപ്പീല്‍ പോയിട്ടുണ്ടെങ്കിലും വിജയിക്കാത്ത പക്ഷം സുരംഗ ലക്മല്‍ ടീമിനെ നയിക്കും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement