ലാഹോറിലേക്ക് യാത്ര ചെയ്യാന്‍ സന്നദ്ധരെന്ന് ശ്രീലങ്കയുടെ സപ്പോര്‍ട്ട് സ്റ്റാഫ്

- Advertisement -

ഈ മാസം അവസാനം നടക്കുന്ന മൂന്നാം ടി20 മത്സരത്തിനായി ലാഹോറിലേക്ക് തങ്ങളില്ലെന്ന് ശ്രീലങ്ക ബോര്‍ഡിനെ ശ്രീലങ്ക താരങ്ങള്‍ കത്തിലൂടെ അറിയിച്ചുവെങ്കിലും യാത്രയ്ക്ക് സന്നദ്ധരെന്ന് അറിയിച്ച് ശ്രീലങ്കയുടെ സപ്പോര്‍ട്ട് സ്റ്റാഫ്. ഇതിനെത്തുടര്‍ന്ന് ചില താരങ്ങള്‍ തങ്ങളുടെ മുന്‍ നിലപാടില്‍ അയവ് പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിലെ ചിലരില്‍ നിന്നും മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍.

നിക് പോത്താസ്(മുഖ്യ കോച്ച്), ബാറ്റിംഗ് കോച്ച് ഹഷന്‍ തിലകരത്നേ, റുമേഷ് രത്നായകേ(ബൗളിംഗ് കോച്ച്), അസാങ്ക ഗുരുസിന്‍ഹ(മാനേജര്‍) എന്നിവരാണ് ലാഹോറിലേക്ക് മത്സരങ്ങള്‍ക്കായി ചെല്ലാമെന്ന് അറിയിച്ചത്. പാക്കിസ്ഥാനിലെ സുരക്ഷ ക്രമീകരണങ്ങളില്‍ തങ്ങള്‍ തൃപ്തരാണെന്നാണ് ശ്രീലങ്കയോട് ഐസിസി അറിയിച്ചത്.

തങ്ങളുടെ ഹോം മത്സരം യുഎഇയില്‍ നടത്തുന്നത് വഴി വലിയ നഷ്ടമാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനു വന്നുചേരുന്നത്. ലാഹോറിലെ ടി20 മത്സരത്തിലേക്ക് രണ്ടാം നിര ടീമിനെ ആയാലും അയയ്ക്കുമെന്ന് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാനിലേക്ക് ചെല്ലാന്‍ താല്പര്യമുള്ള താരങ്ങളെ മാത്രമേ ടീമില്‍ ഉള്‍പ്പെടുത്തുകയുള്ളു എന്നും ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement