3 റണ്‍സ് ലീഡ് നേടി പാക്കിസ്ഥാന്‍ പുറത്ത്, രണ്ടാം ഇന്നിംഗ്സില്‍ ശ്രീലങ്ക പതറുന്നു

അബുദാബി ടെസ്റ്റില്‍ പാക്കിസ്ഥാനു മൂന്ന് റണ്‍സ് ആദ്യ ഇന്നിംഗ്സ് ലീഡ്. രണ്ടാം ഇന്നിംഗ്സില്‍ ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. 69 റണ്‍സ് നേടുന്നതിനിടെ 4 വിക്കറ്റുകള്‍ ശ്രീലങ്കയ്ക്ക് നഷ്ടമായി. കൗശല്‍ സില്‍വ(16*), സുരംഗ ലക്മല്‍ (2*) എന്നിവരാണ് ക്രീസില്‍.

തലേദിവസത്തെ സ്കോറായ 266/4 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച പാക്കിസ്ഥാന്‍ ആദ്യ ഇന്നിംഗ്സില്‍ 422 റണ്‍സിനു പുറത്തായി. 3 റണ്‍സിന്റെ ലീഡാണ് ആദ്യ ഇന്നിംഗ്സില്‍ പാക്കിസ്ഥാന്‍ നേടിയത്. അസ്ഹര്‍ അലി 85 റണ്‍സ് നേടി പുറത്തായപ്പോള്‍ ഹാരിസ് സൊഹൈല്‍ തന്റെ അരങ്ങേറ്റത്തില്‍ തന്നെ അര്‍ദ്ധ ശതകം നേടി. 76 റണ്‍സാണ് ഹാരിസ് നേടിയത്.

ശ്രീലങ്കയ്ക്കായി രംഗന ഹെരാത്ത് 5 വിക്കറ്റ് വീഴ്ത്തി. സുരംഗ ലക്മല്‍, നുവാന്‍ പ്രദീപ് എന്നിവര്‍ രണ്ടും ദില്‍രുവന്‍ പെരേര ഒരു വിക്കറ്റും നേടി.

ശ്രീലങ്ക രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ടു. 64 റണ്‍സ് ലീഡ് ആണ് ശ്രീലങ്ക മത്സരത്തില്‍ നേടിയിട്ടുള്ളത്. നാലാം ദിവസം അവസാനിക്കുമ്പോള്‍ 67/4 എന്ന നിലയിലാണ് ശ്രീലങ്ക. ദിമുത് കരുണാരത്നേ(10), കൗശല്‍ സില്‍വ(25), ലഹിരു തിരിമന്നേ(7), ദിനേശ് ചന്ദിമല്‍(7) എന്നിവരാണ് പുറത്തായ ബാറ്റ്സ്മാന്മാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleനാപോളി ഗോൾ വർഷം തുടരുന്നു, 11 മത്സരം 41 ഗോളുകൾ
Next articleപ്രതിഷേധം, സംഘർഷം!! ബാഴ്സലോണ മത്സരം കാണികളില്ലാതെ നടക്കും