ലങ്കയ്ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടം, പ്രതീക്ഷ കുശല്‍ മെന്‍ഡിസില്‍

സെയിന്റ് ലൂസിയയില്‍ ഇന്നാരംഭിച്ച രണ്ടാമത്തെ ടെസ്റ്റിലും ബാറ്റിംഗ് തകര്‍ച്ച നേരിട്ട് സന്ദര്‍ശകര്‍. വിന്‍ഡീസിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും ഷാനണ്‍ ഗബ്രിയേലിനു മുന്നില്‍ ലങ്ക പതറുകയായിരുന്നു. 15 റണ്‍സിനിടെ 2 വിക്കറ്റുകള്‍ ടീമിനു നഷ്ടമായ ശേഷം കുശല്‍ പെരേര-കുശല്‍ മെന്‍ഡിസ് സഖ്യം 44 റണ്‍സ് നേടി ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരുമെന്ന് കരുതിയെങ്കിലും കെമര്‍ റോച്ച് കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു. ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ലങ്ക 79/3 എന്ന സ്കോറാണ് നേടിയിട്ടുള്ളത്.

കുശല്‍ മെന്‍ഡിസ്(26*), ദിനേശ് ചന്ദിമല്‍(8*) എന്നിവരാണ് ക്രീസില്‍ നില്‍ക്കുന്നത്. ഷാനണ്‍ ഗബ്രിയേല്‍ രണ്ടും കെമര്‍ റോച്ച് ഒരു വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറെക്കോർഡ് ഇട്ട സബ്സ്റ്റിട്യൂട്ട് ഗോൾ!!
Next article12 വര്‍ഷത്തിനു ശേഷം ലാമിന്റെ നേട്ടം ആവര്‍ത്തിച്ച് യൂറി ഗസിൻസ്കി