ത്രിരാഷ്ട്ര പരമ്പര: ആദ്യ ജയം ശ്രീലങ്കയ്ക്ക്

- Advertisement -

ഹരാരെ സ്പോര്‍ട്സ് ക്ലബ്ബില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് 8 വിക്കറ്റ് വിജയം. ടോസ് നേടി ആദ്യം ബൗളിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക സിംബാബ്‍വയെ 41.3 ഓവറുകളില്‍ 154നു ഓള്‍ഔട്ട് ആക്കുകയായിരുന്നു. സിംബാബ്‍വേ ബാറ്റിംഗ് നിരയില്‍ വിക്കറ്റ് കീപ്പര്‍ പീറ്റര്‍ മൂര്‍ (47) ക്യാപ്റ്റന്‍ ഗ്രെയിം ക്രെമര്‍(31*) എന്നിവര്‍ ചേര്‍ന്ന് നേടിയ ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് 50/6 എന്ന രീതിയില്‍ തകര്‍ന്നടിച്ച സിംബാബ്‍വേയെ നൂറു റണ്‍സ് കടത്തിയത്. ആതിഥേയരുടെ ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ ക്രെമര്‍ പുറത്താകാതെ നില്‍ക്കുകയായിരുന്നു. ശ്രീലങ്കയ്ക്ക് വേണ്ടി അസേല ഗുണരത്നേ 3 വിക്കറ്റ് നേടിയപ്പോള്‍ നുവാന്‍ കുലശേഖര, സുരംഗ ലക്മല്‍, നുവാന്‍ പ്രദീപ് എന്നിവര്‍ രണ്ടും സചിത് പതിരാന ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക് ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടുകയായിരുന്നു. കുശല്‍ പെരേരയാണ്(21) നിരോഷന്‍ ഡിക്വെല്ല(41) എന്നിവരാണ് പുറത്തായ ബാറ്റ്സ്മാന്മാര്‍. ധനന്‍ജയ ഡിസില്‍വ(78) കുശല്‍ മെന്‍ഡിസ് (12*) എന്നിവര്‍ 24.3 ഓവറില്‍ ശ്രീലങ്കയെ ലക്ഷ്യത്തിലെത്തിച്ചു.

ധനന്‍ജയ ഡിസില്‍വയാണ് മാന്‍ ഓഫ് ദി മാച്ച്.

Advertisement