രണ്ടാം ടെസ്റ്റിന്റെ ആദ്യ സെഷനില്‍ വിക്കറ്റ് നഷ്ടമില്ലാതെ ശ്രീലങ്ക, അയ്യായിരം ടെസ്റ്റ് റണ്‍സ് തികച്ച് കരുണാരത്നേ

ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ശ്രീലങ്ക 66/0 എന്ന നിലയില്‍. മത്സരത്തില്‍ ടോസ് നേടിയ ലങ്കന്‍ നായകന്‍ ദിമുത് കരുണാരത്നേ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

കരുണാരത്നേയും ലഹിരു തിരിമന്നേയും 32 വീതം റണ്‍സാണ് ആതിഥേയര്‍ക്കായി നേടിയിട്ടുള്ളത്. 27 ഓവറുകളാണ് ആദ്യ സെഷനിലെറിഞ്ഞത്. ദിമുത് കരുണാരത്നേ 5000 ടെസ്റ്റ് റണ്‍സ് തികയ്ക്കുകയുണ്ടായി മത്സരത്തില്‍.

പരമ്പരയിലെ ആദ്യ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു.

Exit mobile version