സെലക്ടര്‍മാരുടെ പ്രതികാര നടപടിയോ, ഇംഗ്ലണ്ട് പരമ്പരയ്ക്ക് മാത്യൂസിനെ തഴയുമെന്ന് സൂചന

ശ്രീലങ്കയുടെ പുറത്ത് പോകുന്ന ക്രിക്കറ്റ് നായകന്‍ ആഞ്ചലോ മാത്യൂസിനെ ഇംഗ്ലണ്ടിനെതിരെ വരുന്ന ഏകദിന ടി20 പരമ്പരയില്‍ നിന്ന് ഒഴിവാക്കുമെന്ന് സൂചന. ശ്രീലങ്കന്‍ ക്രിക്കറ്റ് സെലക്ടര്‍മാര്‍ ഈ തീരുമാനം കൈക്കൊണ്ടുവെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ശ്രീലങ്കയ്ക്കായി കഴിഞ്ഞ രണ്ട് വര്‍ഷമായി ബാറ്റിംഗില്‍ കഴിവ് തെളിയിച്ച താരമാണ് ആഞ്ചലോ മാത്യൂസ്. തന്നെ സെലക്ടര്‍മാരും കോച്ചും ചേര്‍ന്ന് ബലിയാടാക്കിയെന്ന് ബോര്‍ഡിന് കത്തെഴുതിയതിനെത്തുടര്‍ന്നുള്ള പ്രതികാര നടപടിയാണോ ഇതെന്ന് കണ്ടറിയണം.

ഏഷ്യ കപ്പില്‍ ടീമിന്റെ മോശം പ്രകടനത്തിനെത്തുടര്‍ന്ന് ആഞ്ചലോ മാത്യൂസിനോട് ടീമിന്റെ നായക സ്ഥാനം ഒഴിയുവാന്‍ സെലക്ടര്‍മാരും കോച്ചും ആവശ്യപ്പെട്ടിരുന്നു. ഇതിനു ശേഷം ഈ നടപടിയ്ക്കെതിരെ ആഞ്ചലോ മാത്യൂസ് പ്രതികരിക്കുകയും ചെയ്തു.

Exit mobile version