
ശ്രീലങ്കയ്ക്ക് ഫിറോസ് ഷാ കോട്ല ടെസ്റ്റിന്റെ രണ്ടാം ദിവസം മൂന്ന് വിക്കറ്റ് നഷ്ടം. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 536/7 എന്ന സ്കോര്‍ പിന്തുടര്‍ന്ന സന്ദര്‍ശകര്‍ 44.3 ഓവറില്‍ 131/3 എന്ന നിലയിലാണ് രണ്ടാം ദിവസം അവസാനിക്കുമ്പോള്‍. ചായയ്ക്ക് മുമ്പ് രണ്ട് വിക്കറ്റുകള്‍ നഷ്ടമായ ശ്രീലങ്ക 14/2 എന്ന നിലയിലായിരുന്നു. മൂന്നാം വിക്കറ്റില്‍ ദില്‍രുവന്‍ പെരേര(42)-ആഞ്ചലോ മാത്യൂസും ചേര്‍ന്നാണ് ലങ്കയുടെ രക്ഷാപ്രവര്‍ത്തനം നടത്തിയത്. സ്കോര്‍ 75ല്‍ നില്‍ക്കെ രവീന്ദ്ര ജഡേജ ദില്രുവനെ പുറത്താക്കി. മൂന്നാം വിക്കറ്റില്‍ ശ്രീലങ്കന്‍ കൂട്ടുകെട്ട് 61 റണ്‍സാണ് നേടിയത്.
പിന്നീട് സീനിയര്‍ താരങ്ങളായ ആഞ്ചലോ മാത്യൂസ്(57*)-ദിനേശ് ചന്ദിമല്‍ (25*) കൂട്ടുകെട്ട് കൂടുതല്‍ നഷ്ടങ്ങളൊന്നുമില്ലാതെ ടീമിനെ രണ്ടാം ദിവസം അവസാനിപ്പിക്കുവാന്‍ സഹായിക്കുകയായിരുന്നു. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial