ലഞ്ചിനു പിരിയുമ്പോള്‍ ലങ്ക പൊരുതുന്നു

- Advertisement -

ഫിറോസ് ഷാ കോട്‍ല ടെസ്റ്റിന്റെ അവസാന ദിവസം ലങ്ക പൊരുതുന്നു. ദിനേശ് ചന്ദിമലിനെ രവീന്ദ്ര ജഡേജ പുറത്താക്കിയെങ്കിലും അമ്പയര്‍മാര്‍ നടത്തിയ റിവ്യൂവില്‍ ജഡേജ എറിഞ്ഞത് നോബോള്‍ ആണെന്ന് കണ്ടെത്തുകയായിരുന്നു. ഉച്ച ഭക്ഷണത്തിനായി പിരിയുമ്പോള്‍ ശ്രീലങ്ക 119/4 എന്ന നിലയിലാണ്. രണ്ട് സെഷനുകള്‍ അവശേഷിക്കെ ശ്രീലങ്കയ്ക്ക് ജയിക്കാന്‍ 291 റണ്‍സും ഇന്ത്യയ്ക്ക് ആറ് വിക്കറ്റും നേടേണ്ടതുണ്ട്. നേരത്തെ ആഞ്ചലോ മാത്യൂസിനെ രവീന്ദ്ര ജഡേജ പുറത്താക്കിയ പന്തും നോബോള്‍ ആയിരുന്നുവെങ്കിലും അമ്പയര്‍മാര്‍ അത് കാണാതെ പോകുകയായിരുന്നു.

ജഡേജ ഇന്നിംഗ്സില്‍ തന്റെ നേട്ടം മൂന്ന് വിക്കറ്റാക്കിയിട്ടുണ്ട്. 72 റണ്‍സുമായി ധനന്‍ജയ ഡിസില്‍വയും ദിനേശ് ചന്ദിമല്‍(27*) എന്നിവരാണ് ശ്രീലങ്കയ്ക്ക് സമനില നേടിക്കൊടുക്കുവാനുള്ള ശ്രമങ്ങളുമായി ക്രീസില്‍ നിലയുറപ്പിച്ചിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement