വിജയമൊരുക്കി ശ്രീലങ്കന്‍ ഓപ്പണര്‍മാര്‍

- Advertisement -

സിംബാബ്‍വേയുടെ 310 റണ്‍സിനെ അനായാസം മറികടക്കാന്‍ ശ്രീലങ്കയെ സഹായിച്ച് ഓപ്പണര്‍മാര്‍. ഇരു ഓപ്പണര്‍മാരും ശതകം നേടിയപ്പോള്‍ ശ്രീലങ്കയ്ക്ക് വിജയം 8 വിക്കറ്റിനു. ധനുഷ്ക ഗുണതിലക(116), നിരോഷന്‍ ഡിക്ക്വെല്ല എന്നിവരാണ് ശ്രീലങ്കയുടെ വിജയത്തിനു ചുക്കാന്‍ പിടിച്ചത്. ആദ്യ വിക്കറ്റില്‍ 229 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും നേടിയത്. ഗുണതിലകെയാണ് ആദ്യം പുറത്തായത്. തൊട്ടടുത്ത ഓവറില്‍ 102 റണ്‍സ് നേടിയ ഡിക്ക്വെല്ലയും പുറത്തായി.

പിന്നീട് ക്രീസില്‍ എത്തിയ കുശല്‍ മെന്‍ഡിസുമായി ചേര്‍ന്ന് അതിവേഗം റണ്‍ കണ്ടെത്തിയ ഉപുല്‍ തരംഗയാണ് ശ്രീലങ്കയുടെ വിജയം എളുപ്പത്തിലാക്കിയത്. ഷോണ്‍ വില്യംസ്, മാല്‍ക്കം വാല്ലര്‍ എന്നിവരാണ് സിംബാബ്‍വേയുടെ വിക്കറ്റ് നേട്ടക്കാര്‍. തരംഗ 44 റണ്‍സും കുശല്‍ മെന്‍ഡിസ് 28 റണ്‍സും നേടി പുറത്താകാതെ നിന്നു. 16 പന്തുകള്‍ ശേഷിക്കെയാണ് ശ്രീലങ്കന്‍ വിജയം. തന്റെ ആദ്യ ശതകം നേടിയ ധനുഷ്ക ഗുണതിലകയാണ് മാന്‍ ഓഫ് ദി മാച്ച്.

 

മസകഡ്സയുടെ മികവില്‍ സിംബാബ്‍വേ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement