Picsart 23 03 20 11 15 33 127

ശ്രീലങ്കയ്ക്ക് ദയനീയ പരാജയം, ന്യൂസിലൻഡിന് ഇന്നിംഗ്സ് വിജയം

ന്യൂസിലൻഡ് ശ്രീലങ്ക രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡിന് ഇന്നിംഗ്സിനും 58 റൺസിനും വിജയം. നാലാം ദിനം ശ്രീലങ്കയുടെ രണ്ടാം ഇന്നിംഗ്സ് 358ൽ അവസാനിപ്പിച്ചാണ് ന്യൂസിലൻഡ് പരമ്പര സ്വന്തമാക്കിയത്. നാലാം ദിനം ശ്രീലങ്ക 2 വിക്കറ്റ് നഷ്ടത്തിൽ 113 റൺസ് എന്ന നിലയിൽ ആണ് കളി പുനരാരംഭിച്ചത്.

50 റൺസെടുത്ത കുശാൽ മെൻഡിസിന് ഇന്ന് തുടക്കത്തിൽ തന്നെ നഷ്ടമായി. പിന്നീട് 98 റൺസ് എടുത്ത ധനഞ്ചയ ഡി സിൽവയും 62 റൺസ് എടുത്ത ചന്ദിമാലും രക്ഷാപ്രവർത്തനം നടത്തി എങ്കിലും ഇന്നിംഗ്സ് പരാജയം ഒഴിവാക്കാൻ ആയില്ല. ന്യൂസിലൻഡിനായി ടിം സൗതിയും ടിക്നറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ബ്രേസ്വൽ 2 വിക്കറ്റുൻ വീഴ്ത്തി.

നേരത്തെ 580/4 ഡിക്ലയേര്‍ഡ് എന്ന ന്യൂസിലാണ്ടിന്റെ വമ്പന്‍ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 164 റൺസിന് ആദ്യ ഇന്നിംഗ്സിൽ പുറത്തായിരുന്നു. ഇതോടെ ടീമിനോട് ഫോളോ ഓൺ ചെയ്യുവാന്‍ ന്യൂസിലാണ്ട് ആവശ്യപ്പെടുകയായിരുന്നു.

Exit mobile version