ശ്രീലങ്കയെ കാത്തിരിക്കുന്നത് ഐസിസി നടപടിയോ?

- Advertisement -

വിന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസം കളിക്കാനിറങ്ങാന്‍ വിസമ്മതിച്ച ശ്രീലങ്കന്‍ ടീമിനെതിരെ ഐസിസി അച്ചടക്ക നടപടിയുണ്ടായേക്കാമെന്ന് സൂചന. മത്സരത്തിനിടെ പന്ത് മാറ്റുവാന്‍ അമ്പയര്‍മാര്‍ തീരൂമാനിച്ചതില്‍ പ്രതിഷേധിച്ചാണ് ശ്രീലങ്ക രണ്ട് മണിക്കൂറോളം കളത്തിലിറങ്ങുവാന്‍ വിസമ്മതിച്ചത്. ധനന്‍ജയ ഡിസില്‍വ പന്ത് ഷൈന്‍ ചെയ്യിക്കാന്‍ ശ്രമിച്ചതും കൈകള്‍ പരിശോധിക്കാന്‍ അമ്പയര്‍ ഇയാന്‍ ഗൗള്‍ഡ് മുതിര്‍ന്നതിനെത്തുടര്‍ന്നുമാണ് പന്ത് മാറ്റുവാന്‍ തീരുമാനിച്ചത്.

പന്ത് മാറ്റുകയും അഞ്ച് പെനാള്‍ട്ടി റണ്‍സ് വിന്‍ഡീസിന്റെ സ്കോറിലേക്ക് ചേര്‍ക്കുകയും ചെയ്തുവെന്ന് ഐസിസി അറിയിച്ചിട്ടുണ്ട്. കൂടാതെ മത്സരശേഷം എന്തെങ്കിലും തരം അച്ചടക്കനടപടി ആവശ്യമെന്ന് വിലയിരുത്തലുണ്ടായാല്‍ അതും ഉണ്ടാകുമെന്ന് ഐസിസി കൂട്ടിചേര്‍ത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement