ആദ്യ ദിനം ശ്രീലങ്കയ്ക്ക് നാല് വിക്കറ്റ് നഷ്ടം

അബുദാബി ടെസ്റ്റില്‍ ആദ്യ ദിനം 4 വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സ് നേടി ശ്രീലങ്ക. ദിമുത് കരുണാരത്നേ നേടിയ 93 റണ്‍സാണ് ശ്രീലങ്കന്‍ ഇന്നിംഗ്സിന്റെ സവിശേഷത. ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സ്കോര്‍ 34 ആയപ്പോള്‍ 12 റണ്‍സ് നേടിയ കൗശല്‍ സില്‍വെ ലങ്കയ്ക്ക് നഷ്ടമായി. ഹസന്‍ അലിയ്ക്കായിരുന്നു വിക്കറ്റ്. റണ്ണൊന്നുമെടുക്കാതെ ലഹിരു തിരിമന്നെയേ വിക്കറ്റിനു മുന്നില്‍ കുടുക്കി യസീര്‍ ഷായ്ക്ക് രണ്ടാമത്തെ പ്രഹരം നല്‍കി. ഏറെ വൈകാതെ കുശല്‍ മെന്‍ഡിസിനെയും(10) യസീര്‍ ഷാ പുറത്താക്കിയപ്പോള്‍ ശ്രീലങ്ക 61/3 എന്ന നിലയിലേക്ക് വീണു.

അവിടെ നിന്ന് കരുണാരത്നേ-ദിനേശ് ചന്ദിമല്‍ സഖ്യം 100 റണ്‍സ് കൂടി നാലാം വിക്കറ്റില്‍ കൂട്ടിചേര്‍ത്തു. 205 പന്ത് നേരിട്ട ദിമുത് കരുണാരത്നേ 93 റണ്‍സ് നേടി റണ്‍ഔട്ട് ആവുകയായിരുന്നു. ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ദിനേശ് ചന്ദിമല്‍(60*)-നിരോഷന്‍ ഡിക്ക്വെല്ല(42*) എന്നിവരാണ് ക്രീസില്‍. അഞ്ചാം വിക്കറ്റില്‍ 66 റണ്‍സ് ഇരുവരും ചേര്‍ന്ന് നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകേരള ബ്ലാസ്റ്റേഴ്സ് ഇന്ന് സ്പെയിനിലേക്ക് പറക്കുന്നു
Next articleബോർഡുമായി ഉടക്കി, സൂപ്പർ താരം ക്രിസ്റ്റ്യാനേ ഇനി ബ്രസീൽ ജേഴ്സിയിൽ ഇറങ്ങില്ല