ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനം നവംബര്‍ 16 മുതല്‍

അടുത്ത മാസം 16 മുതല്‍ ശ്രീലങ്ക ഇന്ത്യയിലേക്ക് ക്രിക്കറ്റ് കളിക്കാന്‍ എത്തുന്നു. മൂന്ന് വീതം ടെസ്റ്റുകള്‍, ഏകദിനങ്ങള്‍, ടി20 എന്നിവയിലാകും ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടുക. നവംബര്‍ 16നു കൊല്‍ക്കത്തയിലാണ് ആദ്യ ടെസ്റ്റ്. മറ്റു രണ്ട് ടെസ്റ്റുകള്‍ നാഗ്പ്പൂര്‍, ഡെല്‍ഹി എന്നിവിടങ്ങളില്‍ അരങ്ങേറുമ്പോള്‍ ഏകദിനങ്ങള്‍ ധര്‍മ്മശാല(ഡിസംബര്‍ 10), മൊഹാലി(13), വിസാഗ്(17) എന്നിവിടങ്ങളില്‍ നടക്കും.

20, 22, 24 തീയ്യതികളില്‍ കട്ടക്, ഇന്‍ഡോര്‍ , മുംബൈ എന്നിവിടങ്ങളിലായി ടി20 മത്സരങ്ങള്‍ അരങ്ങേറും. ഡിസംബര്‍ 20നു ആദ്യം തിരുവനന്തപുരത്ത് ശ്രീലങ്ക ടി20 കളിക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരുന്നതെങ്കിലും പിന്നീട് മത്സരം കട്ടക്കിലേക്ക് മാറ്റി പകരം ന്യൂസിലാണ്ട് പര്യടനത്തിലെ ഒരു ടി20 നവംബര്‍ ഏഴിനു അനുവദിച്ചു നല്‍കുകായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപോയിന്റുകള്‍ വാരിക്കൂട്ടി ടൈറ്റന്‍സ്, വിജയം 21 പോയിന്റിനു
Next articleമാപ്പ് പറഞ്ഞ് കെ ഗൗതം