മഴ, ടോസ് വൈകും

- Advertisement -

നിദാഹസ് ട്രോഫിയിലെ ഇന്ത്യ-ശ്രീലങ്ക മത്സരം മഴ മൂലം വൈകും. വൈകുന്നേരത്തോട് കൊളംബോയില്‍ പെയ്ത മഴയില്‍ ഔട്ട് ഫീല്‍ഡ് ഉണങ്ങാത്തതിനാല്‍ മത്സരത്തിലെ ടോസ് വൈകുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഗ്രൗണ്ട് മത്സര സജ്ജമാകുമെന്ന സ്ഥിതിയായപ്പോള്‍ വീണ്ടും മഴ എത്തുകയായിരുന്നു.

ഇരുവരും ടൂര്‍ണ്ണമെന്റില്‍ ഇതിനു മുമ്പ് ഏറ്റുമുട്ടിയപ്പോള്‍ വിജയം ലങ്കയ്ക്കൊപ്പമായിരുന്നു. തങ്ങളുടെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ ഇന്ത്യ തകര്‍ത്തപ്പോള്‍ ശ്രീലങ്ക ബംഗ്ലാദേശിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement