സദീര സമരവിക്രമയെ ടീമിലുള്‍പ്പെടുത്തി ശ്രീലങ്ക

- Advertisement -

പാക്കിസ്ഥാനെതിരെ ശേഷിക്കുന്ന ഏകദിനങ്ങളിലേക്ക് പുതിയ ഒരു താരത്തെകൂടി ടീമില്‍ ഉള്‍പ്പെടുത്തി ശ്രീലങ്ക. ശ്രീലങ്കയുടെ തുടര്‍ച്ചയായ ബാറ്റിംഗ് പരാജയമാണ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സെലക്ടര്‍മാരെ പ്രേരിപ്പിച്ചത്. പാക്കിസ്ഥാന്റെ ഓഫ് സ്പിന്നര്‍മാര്‍ക്കെതിരെ ശ്രീലങ്കന്‍ ഇടംകൈയ്യന്‍ ബാറ്റ്സ്മാന്മാര്‍ ബുദ്ധിമുട്ടുന്നു എന്ന കണ്ടത്തെലാണ് സദീര സമരവിക്രമയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ശ്രീലങ്കയെ പ്രേരിപ്പിച്ചത്.

കഴിഞ്ഞ ടെസ്റ്റ് പരമ്പരയ്ക്കിടെ അബു ദാബിയിലാണ് സമരവിക്രമ ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്. ഒക്ടോബര്‍ 18നു നടക്കുന്ന മൂന്നാം ഏകദിനത്തില്‍ താരം പങ്കെടുക്കുകയില്ലെങ്കിലും അവസാന രണ്ട് ഏകദിനങ്ങളില്‍ താരത്തെ ടീമിലേക്ക് പരിഗണിക്കുന്നതാകുമെന്ന് ശ്രീലങ്കന്‍ ബോര്‍ഡ് പ്രതിനിധികള്‍ അറിയിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement