ശ്രീലങ്ക പൊരുതുന്നു, 4 വിക്കറ്റ് നഷ്ടം

- Advertisement -

വിന്‍ഡീസിനു രണ്ടാം ഇന്നിംഗ്സില്‍ പൊരുതാവുന്ന സ്കോര്‍ നല്‍കുക എന്ന ലക്ഷ്യവുമായി ശ്രീലങ്ക പൊരുതുന്നു. നാലാം ദിവസത്തെ ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ ലങ്ക 136/4 എന്ന നിലയിലാണ്. മത്സരത്തില്‍ 89 റണ്‍സിന്റെ ലീഡാണ് ലങ്കയ്ക്കിപ്പോളുള്ളത്. 53 റണ്‍സുമായി കുശല്‍ മെന്‍ഡിസും 27 റണ്‍സ് നേടിയ ദിനേശ് ചന്ദിമലുമാണ് സന്ദര്‍ശകര്‍ക്കായി ക്രീസില്‍ നില്‍ക്കുന്നത്.

ഷാനണ്‍ ഗബ്രിയേലിന്റെ ബൗളിംഗാണ് ശ്രീലങ്കന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തത്. 5 ഓവറുകള്‍ക്കിടെ കസുന്‍ രജിതയെയും(0) ധനന്‍ജയ ഡിസില്‍വയെയും(3) പുറത്താക്കി ഗബ്രിയേലും മഹേല ഉഡാവടയേ(19) പുറത്താക്കി കെമര്‍ റോച്ചും ആതിഥേയര്‍ക്ക് മേല്‍ക്കൈ നല്‍കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement