ജയം മുന്നില്‍ കണ്ട് ലങ്ക, വിന്‍ഡീസിനു മൂന്ന് വിക്കറ്റ് നഷ്ടം

- Advertisement -

സെയിന്റ് ലൂസിയ ടെസ്റ്റില്‍ വിന്‍ഡീസ് പതറുന്നു. 296 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ വിന്‍‍ഡീസിനു ലഞ്ചിനു പിരിയുമ്പോള്‍ 55/3 എന്ന സ്കോറെ നേടാനായുള്ളു. ക്രെയിഗ് ബ്രാത്‍വൈറ്റ്, ഷെയിന്‍ ഡോവ്റിച്ച് എന്നിവരാണ് ക്രീസില്‍. ബ്രാത്‍വൈറ്റ് 32 റണ്‍സ് നേടിയപ്പോള്‍ ഡോവ്റിച്ച് അക്കൗണ്ട് തുറന്നിട്ടില്ല. ഡെവണ്‍ സ്മിത്ത്, കീറണ്‍ പവല്‍, റോഷ്ടണ്‍ ചേസ്(13) എന്നിവരാണ് പുറത്തായത്. ഷായി ഹോപ്പ് റിട്ടേര്‍ഡ് ആയി പിരിയുകയും ചെയ്തു.

ശ്രീലങ്കയ്ക്കായി കസുന്‍ രജിത രണ്ടും സുരംഗ ലക്മല്‍ ഒരു വിക്കറ്റും നേടി. മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ വിന്‍ഡീസ് മത്സരം സമനിലയാക്കുവാനുള്ള ശ്രമങ്ങളുമായാവും മുന്നോട്ട് പോകുക.

നേരത്തെ 287/8 എന്ന നിലയില്‍ 13 റണ്‍സ് കൂടി നേടി ശ്രീലങ്കന്‍ ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു. 295 റണ്‍സിന്റെ ലീഡാണ് ലങ്കയ്ക്ക് നേടാനായത്. ദിവസം വീണ രണ്ട് ലങ്കന്‍ വിക്കറ്റും സ്വന്തമാക്കിയത് ഷാനണ്‍ ഗബ്രിയേല്‍ ആയിരുന്നു. ഇന്നിംഗ്സിലെ വിക്കറ്റ് നേട്ടം എട്ടാക്കി മാറ്റുവാന്‍ ഗബ്രിയേലിനായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement