ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്കോര്‍, പൊരുതി തോറ്റ് ശ്രീലങ്ക

ഫാഫ് ഡ്യൂപ്ലെസി നേടിയ കുറ്റന്‍ ശതകത്തിന്റെ(185) പിന്‍ബലത്തില്‍ ശ്രീലങ്കയ്ക്കെതിരെ കേപ് ടൗണ്‍ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്കോര്‍. ദക്ഷിണാഫ്രിക്കയുടെ സ്കോര്‍ ആയ 367/5 പിന്തുടര്‍ന്ന ലങ്കയ്ക്ക് ലക്ഷ്യത്തിനു 40 റണ്‍സ് അകലെ മാത്രമേ എത്തുവാനായുള്ളു. നായകന്‍ ഉപുല്‍ തരംഗ, നിരോഷന്‍ ഡിക്വെല്ല തുടങ്ങിയവര്‍ നല്‍കിയ തുടക്കത്തിന്റെ ശക്തിയില്‍ അവസാന നിമിഷം വരെ പോരാടിയ ലങ്കയ്ക്ക് അവസാനം കാലിടറി. തരംഗ(119) നേടിയ ശതകം വിഫലമായി. മധ്യനിരയുടെയും വാലറ്റത്തിന്റെയും ഭാഗത്ത് നിന്ന് മെച്ചപ്പെട്ട പ്രകടനം വന്നിരിന്നുവെങ്കില്‍ ഫലം മറ്റൊന്നായേനെ.

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോള്‍ ഹാഷിം ആംലയെ വേഗത്തില്‍ നഷ്ടമായി. ഒരു റണ്‍സ് മാത്രം നേടിയ ആംലയെ ലഹിരു കുമര പുറത്താക്കുകയായിരുന്നു. ക്വിന്റണ്‍ ഡിക്കോക്ക് ഡ്യുപ്ലെസി സഖ്യം നേടിയ 100 റണ്‍സ് കൂട്ടുകെട്ട് ആതിഥേയരെ ശക്തമായ നിലയിലെത്തിക്കുകയായിരുന്നു. സചിത് പാതിരാനയുടെ പന്തില്‍ പുറത്താകുമ്പോള്‍ ഡിക്കോക്ക് തന്റെ അര്‍ദ്ധ ശതകം തികച്ചിരുന്നു(55). ഡ്യുപ്ലെസിയും എബി ഡിവില്ലിയേഴ്സും ബാറ്റിംഗ് വെടിക്കെട്ട് തുടര്‍ന്നപ്പോള്‍ ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്കോറിലേക്ക് കുതിച്ചു. 137 റണ്‍സ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ത്ത് ലഹിരും മധുശങ്ക ശ്രീലങ്കയ്ക്ക് ആശ്വാസ വിക്കറ്റ് സമ്മാനിക്കുമ്പോള്‍ എബി (64) റണ്‍സ് നേടി. ഡുമിനിയെ(20) വേഗം നഷ്ടമായെങ്കിലും ഫാഫ് തന്റെ ബാറ്റിംഗ് വൈഭവം തുടര്‍ന്നു. ഫര്‍ഹാന്‍ ബെഹര്‍ദീനോടൊപ്പം 74 റണ്‍സ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിനൊടുവില്‍ പുറത്താകുമ്പോള്‍ ഫാഫ് 185 റണ്‍സ് നേടിയിരുന്നു. 141 പന്തില്‍ നിന്ന് 16 ബൗണ്ടറികളും 3 സിക്സറുകളും അടങ്ങിയതായിരുന്നു ഇന്നിംഗ്സ്. ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ ഫര്‍ഹാന്‍ 36 റണ്‍സ് നേടി പുറത്താകാതെ നിന്നു.

സചിത് പതിരാന. ലഹിരു കുമര എന്നിവര്‍ രണ്ട് വിക്കറ്റും ലഹിരു മധുശങ്ക ഒരു വിക്കറ്റും സ്വന്തമാക്കി.

ശ്രീലങ്കയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് നായകന്‍ ഉപുല്‍ തരംഗ, നിരോഷന്‍ ഡിക്വെല്ലയും ചേര്‍ന്ന് നല്‍കിയത്. 16.1 ഓവറില്‍ 58 റണ്‍സ് നേടിയ ഡിക്വെല്ല പുറത്താകുമ്പോള്‍ ലങ്ക 139 റണ്‍സ് നേടിയിരുന്നു. കുശല്‍ മെന്‍ഡിസിന(29) പുറകെ ഉപുല്‍ തരംഗ തന്റെ ശതകം തികച്ച് ഏറെ വൈകാതെ മടങ്ങിയപ്പോള്‍ ശ്രീലങ്ക 216/3 എന്ന നിലയിലായിരുന്നു.

 

തരംഗ പുറത്തായ ശേഷം ധനന്‍ജയ ഡിസില്‍വയും വേഗത്തില്‍ മടങ്ങിയെങ്കിലും സണ്ടന്‍ വീരക്കോടിയും അസേല ഗുണരത്നനയും ചേര്‍ന്ന് ഇന്നിംഗ്സ് മുന്നോട്ട് നയിച്ചുവെങ്കിലും 5ാം വിക്കറ്റ് കൂട്ടുകെട്ടിനു അവസാനമം കുറിച്ച് അസേല ഗുണരത്നേ(38) പുറത്തായതോടു കൂടി ശ്രീലങ്കന്‍ ചെറുത്ത് നില്പ് അവസാനിക്കുകയായിരുന്നു. 307/5 എന്ന നിലയില്‍ നിന്ന് 327 റണ്‍സ് എടുക്കുന്നതിനിടയില്‍ ശ്രീലങ്ക ഓള്‍ഔട്ട് ആയി. സണ്ടന്‍ വീരക്കോടി 58 റണ്‍സ് നേടി.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി വെയിന്‍ പാര്‍ണല്‍ നാല് വിക്കറ്റുകള്‍ നേടിയപ്പോള്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ഡ്വെയിന്‍ പ്രെട്ടോറിയസ്, കാഗിസോ റബാഡ, ഇമ്രാന്‍ താഹിര്‍ എന്നിവരും പാര്‍ണലിനു മികച്ച പിന്തുണ നല്‍കി.

Previous articleകുപ്പൂത്തിൽ ഇന്ന് മുസാഫിർ എഫ് സി അൽ മദീന ഇറങ്ങുന്നു
Next article2000മീറ്ററിൽ പുതിയ വേഗം കുറിച്ച് എത്യോപിയായുടെ ഡിബാബ