
ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്ക ബൗള്‍ ചെയ്യും. ടോസ് നേടിയ ശ്രീലങ്കന്‍ നായകന് തിസാര പെരേര ഇന്ത്യയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ശ്രീലങ്കയ്ക്കായി വിശ്വ ഫെര്‍ണാണ്ടോ തന്റെ ടി20 അരങ്ങേറ്റം ഇന്നത്തെ മത്സരത്തില്‍ കുറിക്കും. ഇന്ത്യ ശിഖര്‍ ധവാനും ഭുവനേശ്വര്‍ കുമാറിനും വിശ്രമം അനുവദിച്ച് കെഎല്‍ രാഹുലിനെയും ജയദേവ് ഉനഡ്കടിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഏകദിനത്തില്‍ നിന്ന് നാല് മാറ്റങ്ങളോടു കൂടിയാണ് ശ്രീലങ്ക മത്സരത്തിനിറങ്ങുന്നത്.
ഇന്ത്യ: രോഹിത് ശര്‍മ്മ, ലോകേഷ് രാഹുല്‍, ശ്രേയസ്സ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, എം എസ് ധോണി, മനീഷ് പാണ്ഡേ, ഹാര്‍ദ്ദിക് പാണ്ഡ്യ, ജയദേവ് ഉനഡ്കട്, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, യൂസുവേന്ദ്ര ചഹാല്‍
ശ്രീലങ്ക: ഉപുല്‍ തരംഗ, നിരോഷന്‍ ഡിക്ക്വെല്ല, കുശല്‍ ജനിത് പെരേര, ആഞ്ചലോ മാത്യൂസ്, അസേല ഗുണരത്നേ, കുശല്‍ ജനിത് പെരേര, തിസാര പെരേര, ദുഷ്മന്ത ചമീര, ദസുന്‍ ശനക, അകില ധനന്‍ജയ, വിശ്വ ഫെര്‍ണാണ്ടോ
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial