മാറ്റങ്ങളില്ലാതെ ഇന്ത്യ ബാറ്റിംഗിനിറങ്ങുന്നു, ശ്രീലങ്കയ്ക്ക് ടോസ്, ബൗളിംഗ് തിരഞ്ഞെടുത്തു

- Advertisement -

ഇന്‍ഡോര്‍ ടി20 ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തിരഞ്ഞെടുത്തു. കട്ടക്കിലെ ആദ്യ ടി20 മത്സരത്തില്‍ നിന്ന് രണ്ട് മാറ്റങ്ങളോടെയാണ് ശ്രീലങ്ക ഇറങ്ങുന്നത്. സദീര സമരവിക്രമയും ചതുരംഗ ഡിസില്‍വയും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളൊന്നുമില്ല.

ഇന്ത്യ: രോഹിത് ശര്‍മ്മ, ലോകേഷ് രാഹുല്‍, ശ്രേയസ് അയ്യര്‍, എംഎസ് ധോണി, മനീഷ് പാണ്ഡേ, ദിനേശ് കാര്‍ത്തിക്, ഹാര്‍ദ്ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, ജയദേവ് ഉനഡ്കട്, ജസ്പ്രീത് ബുംറ, യൂസുവേന്ദ്ര ചഹാല്‍

ശ്രീലങ്ക: നിരോഷന്‍ ഡിക്ക്വെല്ല, ഉപുല്‍ തരംഗ, കുശല്‍ പെരേര, ആഞ്ചലോ മാത്യൂസ്, സദീര സമരവിക്രമ, അസേല ഗുണരത്നേ, തിസാര പെരേര, ചതുരംഗ ഡിസില്‍വ, അകില ധനന്‍ജയ, ദുഷ്മന്ത ചമീര, നുവാന്‍ പ്രദീപ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement