Site icon Fanport

അഞ്ചാം ഏകദിനം ലങ്ക ബാറ്റ് ചെയ്യും

അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് ശ്രീലങ്ക. പരമ്പര നഷ്ടപ്പെട്ടുവെങ്കിലും നാലാം മത്സരത്തില്‍ ജയം സ്വന്തമാക്കുവാന്‍ ശ്രീലങ്കയ്ക്ക് സാധിച്ചിരുന്നു. മികച്ച സ്കോര്‍ നേടിയെങ്കിലും മഴ പലപ്പോഴും വില്ലനായ മത്സരത്തില്‍ 3 റണ്‍സിന്റെ ജയമാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ശ്രീലങ്ക സ്വന്തമാക്കിയത്. ഇന്നത്തെ മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്കന്‍ നായകന്‍ ആഞ്ചലോ മാത്യൂസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഫാഫ് ഡു പ്ലെസിയുടെ അഭാവത്തില്‍ ദക്ഷിണാഫ്രിക്കയെ ഈ മത്സരത്തിലും ക്വിന്റണ്‍ ഡിക്കോക്ക് തന്നെയാണ് നയിക്കുന്നത്.

ശ്രീലങ്ക: നിരോഷന്‍ ഡിക്ക്വെല്ല, ഉപുല്‍ തരംഗ, കുശല്‍ മെന്‍ഡിസ്, കുശല്‍ പെരേര, ആഞ്ചലോ മാത്യൂസ്, ധനന്‍ജയ ഡിസില്‍വ, തിസാര പെരേര, ദസുന്‍ ഷനക, അകില ധനന്‍ജയ, സുരംഗ ലക്മല്‍, ലഹിരു കുമര

ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡിക്കോക്ക്, ഹാഷിം അംല, റീസ ഹെന്‍ഡ്രിക്സ്, ജെപി ഡുമിനി, ഹെയിന്‍റിച്ച് ക്ലാസെന്‍, എയ്ഡന്‍ മാര്‍ക്രം, ആന്‍ഡിലേ ഫെഹ്ലുക്വായോ, വില്യം മുള്‍ഡര്‍, കേശവ് മഹാരാജ്, ജൂനിയര്‍ ഡാല, കാഗിസോ റബാഡ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version