ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ, ടൂര്‍ണ്ണമെന്റ് നടക്കുമെന്ന് അറിയിച്ച് ബോര്‍ഡ്

- Advertisement -

കാന്‍ഡിയില്‍ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ കലാപത്തെത്തുടര്‍ന്ന് ശ്രീലങ്കയില്‍ പത്ത് ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ കുറേ ദിവസമായി നടന്ന് വന്ന ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ക്ക് വര്‍ഗീയ സ്വഭാവം കൈവന്നതോടെയാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പത്ത് ദിവസത്തേക്കാണ് ആണ് പ്രഖ്യാപനം.

സംഭവം നടക്കുന്ന കാന്‍ഡിയില്‍ കര്‍ഫ്യുവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊളംബോയില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും നിദാഹസ് ട്രോഫി മുന്നോട്ട് തന്നെ പോകുമെന്നും സര്‍ക്കാരും ബോര്‍ഡും അറിയിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement