ശ്രീലങ്കയ്ക്ക് വിജയം, ഹെരാത്തിനു 8 വിക്കറ്റ്

- Advertisement -

ഹരാരെ ടെസ്റ്റ് ശ്രീലങ്കയ്ക്ക് വിജയം. സിംബാബ്‍വേയെ 233 റണ്‍സിനു പുറത്താക്കി ശ്രീലങ്ക രണ്ടാം ടെസ്റ്റ് 257 റണ്‍സിനു വിജയിച്ചു. രണ്ടാം ഇന്നിംഗ്സില്‍ 8 വിക്കറ്റ് നേടിയ രംഗന ഹെരാത്താണ് പ്ലെയര്‍ ഓഫ് ദി മാച്ച്. 13 വിക്കറ്റുകളാണ് മത്സരത്തില്‍ ആകെ ഹെരാത് നേടിയത്. ദിമുത് കരുണാരത്നേ പ്ലെയര്‍ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു. വിജയത്തോടെ പരമ്പര ശ്രീലങ്ക 2-0 ന് സ്വന്തമാക്കി.

തലേ ദിവസത്തെ സ്കോറായ 180/7 ല്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച സിംബാബ്‍വേയ്ക്കുടെ ശേഷിച്ച മൂന്ന് വിക്കറ്റുകളും ഹെരാത്ത് ആണ് വീഴ്ത്തിയത്. ക്രെയിഗ് ഇര്‍വിന്‍ (72) ആണ് സിംബാബ്‍വേ നിരയിലെ ടോപ് സ്കോറര്‍.

രണ്ടാം ഇന്നിംഗ്സില്‍ മികച്ചൊരു സ്കോര്‍ ഒരുക്കാന്‍ ശ്രീലങ്കയ്ക്കായില്ലെങ്കിലും ആദ്യ ഇന്നിംഗ്സ് ലീഡായ 232 റണ്‍സിന്റെ പിന്‍ബലത്തില്‍ സിംബാബ്വേയ്ക്ക് ശ്രീലങ്ക നല്‍കിയ വിജയലക്ഷ്യം 491 റണ്‍സായിരുന്നു. എന്നാല്‍ ഹെരാത്തിനു മുന്നില്‍ സിംബാബ്‍വേ ബാറ്റ്സ്മാന്മാരെല്ലാം പതറുന്ന കാഴ്ചയാണ് ഹരാരെയില്‍ കാണാന്‍ കഴിഞ്ഞത്.

സ്കോര്‍:
ശ്രീലങ്ക : 504, 258/9 ഡിക്ലയേര്‍ഡ്
സിംബാബ്‍വേ : 272, 233

Advertisement