
സെയിന്റ് ലൂസിയയിലെ രണ്ടാം ടെസ്റ്റിലെ ആദ്യ ദിവസം തന്നെ ഓള്‍ഔട്ടായി ശ്രീലങ്ക. 79 ഓവറുകള്‍ക്ക് ശേഷം 253 റണ്‍സിനാണ് ലങ്കന്‍ ഇന്നിംഗ്സ് അനസാനിക്കുന്നത്. നായകന് ദിനേശ് ചന്ദിമല്‍ പൊരുതി നേടിയ 119 റണ്‍സ് മാത്രമാണ് ലങ്കന്‍ ഇന്നിംഗ്സിനു മാന്യത പകര്‍ന്നത്. ദിനേശ് ചന്ദിമല്‍ 119 റണ്‍സുമായി പുറത്താകാതെ നിന്നു. 45 റണ്‍സ് നേടിയ കുശല്‍ മെന്‍ഡിസും 32 റണ്‍സ് നേടിയ കുശല്‍ പെരേരയും മാത്രമാണ് പൊരുതി നോക്കിയ മറ്റു താരങ്ങള്‍.
വിന്‍ഡീസ് നിരയില്‍ ഷാനണ്‍ ഗബ്രിയേലും കെമര്‍ റോച്ചുമാണ് ബൗളിംഗില്‍ തിളങ്ങിയത്. ഗബ്രിയേല്‍ അഞ്ചും കെമര്‍ റോച്ച് അഞ്ചും വിക്കറ്റ് നേടിയപ്പോള്‍ ഒരു വിക്കറ്റ് ജേസണ്‍ ഹോള്‍ഡര്‍ നേടി.
വിന്‍ഡീസ് 2 ഓവറില്‍ നിന്ന് 2 റണ്‍സുമായി തങ്ങളുടെ ആദ്യ ഇന്നിംഗ്സ് വിക്കറ്റ് നഷ്ടമില്ലാതെ ആദ്യ ദിവസം അവസാനിപ്പിച്ചു. ക്രെയിഗ് ബ്രാത്വൈറ്റ്(2*), ഡെവണ്‍ സ്മിത്ത്(0*) എന്നിവരാണ് ക്രീസില്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
