Picsart 24 09 08 22 10 19 079

ഇംഗ്ലണ്ട് 156ന് ഓൾ ഔട്ട്, മൂന്നാം ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് ജയിക്കാൻ 219 റൺസ്

ഓവലിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൻ്റെ മൂന്നാം ദിവസം രണ്ടാം ഇന്നിംഗ്‌സിൽ ഇംഗ്ലണ്ട് 156 റൺസിന് പുറത്തായി, ശ്രീലങ്കയ്ക്ക് 219 റൺസ് വിജയലക്ഷ്യം ആണ് ഇനി മുന്നിൽ ഉള്ളത്. 21 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ലഹിരു കുമാരയാണ് ലങ്കയ്ക്ക് വേണ്ടി ബൗളർമാരിൽ തിളങ്ങിയത്. വിശ്വ ഫെർണാണ്ടോ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ അസിത ഫെർണാണ്ടോ രണ്ട് വിക്കറ്റും മിലൻ രത്നായകെ ഒരു വിക്കറ്റും വീഴ്ത്തി.

50 പന്തിൽ 67 റൺസ് നേടിയ ജാമി സ്മിത്ത് ഇംഗ്ലണ്ടിനായി ടോപ് സ്കോറർ ആയി, ഡാൻ ലോറൻസ് 35 റൺസ് സംഭാവന ചെയ്തു.

ആദ്യ ഇന്നിംഗ്‌സിൽ 263 റൺസ് നേടിയ ശ്രീലങ്ക ഇനി മത്സരം സ്വന്തമാക്കാൻ 219 റൺസ് പിന്തുടരാനാണ് ശ്രമിക്കുന്നത്.

Exit mobile version