Picsart 24 08 24 00 18 44 273

ശ്രീലങ്ക പതറുന്നു, രണ്ടാം ഇന്നിങ്സിൽ 6 വിക്കറ്റുകൾ നഷ്ടം

ശ്രീലങ്ക ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിലും പതറുകയാണ്‌. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ അവർ 204-6 എന്ന നിലയിലാണ്. ഇപ്പോൾ ശ്രീലങ്കയ്ക്ക് 82 റൺസിന്റെ ലീഡ് മാത്രമാണ് ഉള്ളത്. അവർക്ക് ആയി 56 റൺസുമായി കമിന്ദു മെൻഡിസ് ക്രീസിൽ ഉണ്ട്. 20 റൺസുമായി ചന്ദിമൗമ് ക്രീസിൽ നിൽക്കുന്നു.

65 റൺസ് എടുത്ത് ഏഞ്ചലോ മാത്യൂസ് ശ്രീലങ്കയ്ക്ക് ആയി ഇന്ന് തിളങ്ങി. ഇംഗ്ലണ്ടിനായി രണ്ടാം ഇന്നിങ്സിൽ വോക്സ് രണ്ട് വിക്കറ്റ് വീഴ്ത്തി.

ഇംഗ്ലണ്ട് അവരുടെ ആദ്യ ഇന്നിങ്സിൽ 358 റൺസ് ആയിരുന്നു എടുത്തത്‌. അവർക്ക് ജാമി സ്മിത്ത് 111 റൺസുമായി തിളങ്ങി. ശ്രീലങ്ക ആദ്യ ഇന്നിങ്സിൽ 236ന് ഓളൗട്ട് ആയിരുന്നു.

Exit mobile version