Picsart 24 03 13 22 24 15 012

ആദ്യ ഏകദിനത്തിൽ ശ്രീലങ്കയെ തോൽപ്പിച്ച് ബംഗ്ലാദേശ്

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് ശ്രീലങ്കയെ തോൽപ്പിച്ചു. 6 വിക്കറ്റിനാണ് ബംഗ്ലാദേശ് വിജയിച്ചത്. ശ്രീലങ്ക ഉയർത്തിയ 256 എന്ന വിജയ ലക്ഷ്യം 44.4 ഓവറിലേക്ക് ചെയ്സ് ചെയ്യാൻ ബംഗ്ലാദേശിനായി. 23-3 എന്ന നിലയിൽ തുടക്കത്തിൽ പതറിയ ബംഗ്ലാദേശിനെ ഷാന്റോയും മുഷ്ഫിഖർ റഹീമും ആണ് വിജയത്തിലേക്ക് നയിച്ചത്.

ഷാന്റോ 122 റൺസുമായി പുറത്താകാതെ നിന്നു. 2 സിക്സും 13 ഫോറും ഷാന്റോ ഇന്ന് അടിച്ചു. മുഷ്ഫിഖർ റഹീം 84 പന്തിൽ നിന്ന് 73 റൺസും എടുത്തു. ഇന്ന് ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 48.5 ഓവറിൽ 255 റൺസിന് ഓളൗട്ട് ആയിരുന്നു.

ശ്രീലങ്കയ്ക്ക് ആയി 67 റൺസ് എടുത്ത ജനിതും 59 റൺസ് എടുത്ത കുശാൽ മെൻഡിസുമാണ് ബാറ്റു കൊണ്ട് തിളങ്ങിയത്. ബംഗ്ലാദേശിനായി ഷൊരിഫുൾ ഇസ്ലാമും ടാസ്കിൻ അഹമ്മദും തൻസിം ഹസനും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.

Exit mobile version