Picsart 24 03 09 18 26 12 514

മൂന്നാം ടി20യിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് ശ്രീലങ്ക പരമ്പര സ്വന്തമാക്കി

മൂന്നാം ടി20 വിജയിച്ച് ശ്രീലങ്ക ബംഗ്ലാദേശിനെതിരായ സീരിയസ് 2-1ന് സ്വന്തമാക്കി. ഇന്ന് നടന്ന നിർണായകമായ മത്സരത്തിൽ 28 റൺസിനായിരുന്നു ശ്രീലങ്കയുടെ വിജയം. ഇന്ന് ആദ്യം ചെയ്ത ശ്രീലങ്ക 174ന് 7 എന്ന സ്കോർ നേടിയിരുന്നു. കുശാൽ മെൻഡിസിന്റെ മികച്ച ഇന്നിംഗ്സ് ആണ് ശ്രീലങ്കയ്ക്ക് നല്ല സ്കോർ നൽകിയത്‌.

86 റൺസ് എടുത്ത് കുശാൽ മെൻഡിസ് ടോപ് സ്കോറർ ആയി. മറുപടി മീറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന്റെ മുൻനിര ബാറ്റർമാർ എല്ലാവരും പരാജയപ്പെട്ടു. അവർ 19.4 ഓവറിൽ 146 റൺസിന് ഓളൗട്ടായി. അവർക്ക് ആയി അവസാനം 30 പന്തിൽ 53 റൺസ് റിഷാദ് ഹുസൈനും 21 പന്തിൽ 31 റൺസ് എടുത്ത ടാസ്കിന് അഹമ്മദും ഒരു രക്ഷാപ്രവർത്തനം നടത്താൻ നോക്കിയെങ്കിലും ഇരുവരും പുറത്തായതിന് പിന്നാലെ ബംഗ്ലാദേശ് ഓളൗട്ട് ആയി. ശ്രീലങ്കക്കാക്കായി നുവാൻ തുഷാര അഞ്ച് വിക്കറ്റുകൾ വീഴ്ത്തി.

Exit mobile version