Picsart 23 06 26 00 34 11 968

ശ്രീലങ്ക സൂപ്പർ സിക്സിൽ, അയർലണ്ട് പുറത്ത്

ഐസിസി ക്രിക്കറ്റ് ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ശ്രീലങ്കയോട് തോറ്റ അയർലൻഡ് ഏകദിന ലോകകപ്പ് യോഗ്യത റൗണ്ടിൽ നിന്ന് പുറത്തായി. ഹരാരെയിലെ ക്വീൻസ് സ്‌പോർട്‌സ് ക്ലബ്ബിൽ ഇന്ന് ശ്രീലങ്ക ഉയർത്തിയ 326 റൺസ് പിന്തുടരാൻ ശ്രമിക്കുന്നതിനിടെ അയർലൻഡ് 31 ഓവറിൽ 192 റൺസിന് ഓളൗട്ട് ആവുക ആയിരുന്നു. 133 റൺസിന്റെ വിജയം ശ്രീലങ്ക സ്വന്തമാക്കി.

38 റൺസ് എടുത്ത കർടിസ് കാംഫെറും 33 റൺസ് എടുത്ത ഹാരി ഹെക്ടറും മാത്രമാണ് അയർലണ്ട് നിരയിൽ ബാറ്റു കൊണ്ട് തിളങ്ങിയത്. തുടർച്ചയായി മൂന്നാമത്തെ മത്സരത്തിലും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ വനിന്ദു ഹസരംഗയാണ് ശ്രീലങ്കയുടെ വിജയശില്പി. ഏകദിനത്തിൽ തുടർച്ചയായി മൂന്ന് അഞ്ച് വിക്കറ്റ് നേടാൻ ഇന്ന് ഹസരംഗക്ക് ആയി. അയർലൻഡ് ക്യാപ്റ്റൻ ആൻഡ്രൂ ബാൽബിർണി, ഹാരി ടെക്ടർ, ഗാരെത് ഡെലാനി, മാർക്ക് അഡയർ, ജോഷ്വ ലിറ്റിൽ എന്നിവരെ ആണ് ഹസരംഗ ഇന്ന് പുറത്താക്കിയത്.

നേരത്തെ,ൽ ശ്രീലങ്കയുടെ മുൻ ക്യാപ്റ്റൻ ദിമുത് കരുണരത്‌നെയുടെ കന്നി ഏകദിന സെഞ്ചുറിയുടെ മികവിൽ ആണ് ശ്രീലങ്ക 325 റൺസിൽ എത്തിയത്. കരുണരത്‌നെ 103 പന്തിൽ 103 നേടിയാണ് പുറത്തായത്. ശ്രീലങ്ക ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ചാണ് സൂപ്പർ സിക്സിലേക്ക് മുന്നേറിയത്‌

Exit mobile version