
- Advertisement -
ബിസിസിഐയുമായി നിയമപ്പോരാടത്തിനൊരുങ്ങുന്ന ശ്രീശാന്ത് വാര്ത്തകളിലിപ്പോള് നിറസാന്നിധ്യമാണ്. ശ്രീ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത് ഇന്ത്യയ്ക്കായി ടി20 വിജയിച്ച കാഴ്ച പരിമിതിയുള്ള താരങ്ങള്‍ക്കുള്ള സഹായഹസ്തവുമായി മുന്നോട്ട് വന്നപ്പോളാണ്. പുറത്ത് വെളിപ്പെടുത്താത്തൊരു തുക അദ്ദേഹം ഇന്ത്യയുടെ ഈ ലോകകപ്പ് ജേതാക്കള്‍ക്ക് സഹായമായി നല്‍കുമെന്നാണ് മുന്‍ ഇന്ത്യന്‍ താരം മാധ്യമങ്ങളെ അറിയിച്ചത്.
ഒമാനിലെ ചില ജ്വല്ലറികളുടെ ഉദ്ഘാടനത്തിനായി എത്തിയപ്പോള്‍ ലഭിച്ച തുകയാണ് ശ്രീ എല്ലാവരാലും അവഗണിക്കപ്പെടുന്ന ഇന്ത്യയുടെ യശസ്സുയര്‍ത്തിയ താരങ്ങള്‍ക്ക് നല്‍കുന്നതെന്നാണ് താരം അറിയിച്ചത്. 2017ന്റെ തുടക്കത്തില്‍ ഫൈനല്‍ പോരാട്ടത്തില്‍ പാക്കിസ്ഥാനെ കീഴടക്കിയാണ് ഇന്ത്യ കാഴ്ച പരിമിതിയുള്ളവരുടെ ലോകകപ്പ് സ്വന്തമാക്കിയത്.
Advertisement