primus mobile
primus mobile

വിജയ് ഹസാരെ ട്രോഫി വിജയത്തിനു തൊട്ടു പിന്നാലെ ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ശ്രീനാഥ് അരവിന്ദ്

കര്‍ണ്ണാടകയുടെ ആഭ്യന്തര ക്രിക്കറ്റില്‍ കുറേ ഏറെക്കാലമായി മികച്ച പ്രകടനവുമായി തിളങ്ങിയിരുന്നു ശ്രീനാഥ് അരവിന്ദ് തന്റെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചു. ഡല്‍ഹി ഫിറോസ് ഷാ കോ‍ട്‍ല ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ സൗരാഷ്ട്രയെ 41 റണ്‍സിനു പരാജയപ്പെടുത്തി കര്‍ണ്ണാടക വിജയ് ഹസാരെ ട്രോഫി കിരീടം ഉയര്‍ത്തിയിരുന്നു. 10 വര്‍ഷത്തോളമുള്ള തന്റെ ആഭ്യന്തര കരിയറിനാണ് ഈ തീരുമാനത്തോടെ ശ്രീനാഥ് അരവിന്ദ് വിരാമമിടുന്നത്.

2008-09 സീസണില്‍ മുംബൈയില്‍ സൗരാഷ്ട്രയ്കക്കെതിരെ തന്നെയായിരുന്നു ശ്രീനാഥ് അരവിന്ദിന്റെ അരങ്ങേറ്റം. തന്റെ കരിയര്‍ ആരംഭിച്ച ടീമിനെതിരെ വിജയത്തോടെ കരിയര്‍ അവസാനിപ്പിക്കാനായതില്‍ സന്തോഷമുണ്ടെന്ന് ശ്രീനാഥ് പറഞ്ഞു. കര്‍ണ്ണാടക ക്രിക്കറ്റ് അസോസ്സിയേഷന്‍, സെലക്ടര്‍മാര്‍, തന്റെ മാതാപിതാക്കള്‍, ദൈവത്തിനും പിന്നെ സുഹൃത്തുക്കള്‍ക്കും പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും ശ്രീനാഥ് അരവിന്ദ് അറിയിച്ചു.

ഇന്ത്യയ്ക്കായി ഒരു മത്സരത്തില്‍ ശ്രീനാഥ് അരവിന്ദ് കളിച്ചിട്ടുണ്ട്. 2015ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടി20യില്‍ ആയിരുന്നു താരം ഇന്ത്യയ്ക്കായി കളിച്ചത്. 2018 ഐപിഎല്‍ ലേലത്തില്‍ അടിസ്ഥാന വിലയായ 50 ലക്ഷവുമായി പങ്കെടുത്തിരുന്നുവെങ്കിലും ആരും തന്നെ താരത്തെ സ്വന്തമാക്കിയിരുന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial