ക്രിക്കറ്റ് വീണ്ടും അനന്തപുരിയിലേക്ക് എത്തുന്നു, നവംബറില്‍ സ്പോര്‍ട്സ് ഹബ്ബില്‍ വിന്‍ഡീസ് എത്തും

- Advertisement -

ജനപങ്കാളിത്തം കൊണ്ട് വിജയകരമായ ഇന്ത്യ-ന്യൂസിലാണ്ട് ടി20 മത്സരത്തിനു ശേഷം തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബില്‍ വീണ്ടും ക്രിക്കറ്റ് എത്തുന്നു. നവംബറില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന വിന്‍ഡീസിനെതിരെയുള്ള ഏകദിനം സ്പോര്‍ട്സ് ഹബ്ബില്‍ അനുവദിച്ചു എന്ന അറിയിപ്പ് കേരള ക്രിക്കറ്റ് അസോസ്സിയേഷന്റെ അടുത്ത വൃത്തങ്ങളില്‍ നിന്നാണ് അറിയുവാന്‍ കഴിഞ്ഞത്.

മത്സര തീയ്യതി എന്നാണെന്ന പ്രഖ്യാപനം വന്നിട്ടില്ല. കഴിഞ്ഞ നവംബറില്‍ ഇന്ത്യ-ന്യൂസിലാണ്ട് ടി20യ്ക്ക് മഴ തടസ്സമായപ്പോളും ഗ്രൗണ്ടിലെ മികവാര്‍ന്ന ഡ്രെയിനേജ് സൗകര്യത്തിന്റെ ബലത്തില്‍ 8 ഓവര്‍ മത്സരം നടത്തുവാന്‍ അതിവേഗം അധികൃതര്‍ക്ക് സാധ്യമായതും സ്പോര്‍ട്സ് ഹബ്ബിനെ വീണ്ടും പരിഗണിക്കുവാന്‍ ഇടയാക്കുകയാണുണ്ടായതെന്നാണ് അറിയുന്നത്. അന്ന് കളിക്കാരും മുന്‍ കളിക്കാരും എല്ലാം ഗ്രൗണ്ടിനെയും തിരുവനന്തപുരത്തെ കാണികളെയും പ്രശംസ കൊണ്ട് മൂടിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement