
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളിലും ഡോപ്പിംഗ് ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെട്ട് കായിക മന്ത്രാലയം. നാഷണല്‍ ആന്റി-ഡോപ്പിംഗ് ഏജന്‍സി(NADA)യോടാണ് കായിക മന്ത്രാലയം ഈ ആവശ്യം ഉന്നയിച്ചത്. ബിസിസിഐ അംഗീകൃത ടൂര്‍ണ്ണമെന്റുകളില്‍ പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെ അയയ്ക്കുവാനുള്ള പൂര്‍ണ്ണ അധികാരം നാഡയ്ക്ക് നല്‍കുകയാണെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
വേള്‍ഡ് ആന്റി-ഡോപ്പിംഗ് ഏജന്‍സി(WADA) നേരത്തെ ഐസിസിയോട് ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ഐസിസിയോട് ബിസിസിഐയ്ക്ക് നിര്‍ദ്ദേശം നല്കുവാനാണ് വാഡ ആവശ്യപ്പെട്ടത്. ബിസിസിഐ ഇതിനു വഴങ്ങുന്നില്ലെങ്കില്‍ ഇന്ത്യയുടെ കായിക മന്ത്രാലയത്തിന്റെ നാഡ അക്രിഡേഷന്‍ റദ്ദാക്കുമെന്നും വാഡ അറിയിച്ചിരുന്നു.
നടപടി ക്രമങ്ങളുമായി മുന്നോട്ട് പോകുന്ന നാഡ ഉദ്യോഗസ്ഥര്‍ക്ക് തടസ്സം ബിസിസിഐ സൃഷ്ടിക്കുവാണെങ്കില് ബിസിസിഐയ്ക്കെതിരെ നടപടികള്‍ വിദൂരമല്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മന്ത്രാലയത്തില്‍ നിന്ന് സാമ്പത്തിക സഹായം ബിസിസിഐ എടുക്കുന്നുല്ലെങ്കിലും ഇത്തരത്തില്‍ വിമുഖത പ്രകടിപ്പിക്കുവാന്‍ ബിസിസഐയ്ക്ക് ആവില്ലെന്നും വേണ്ടി വന്നാല്‍ കോടതിയെ സമീപിക്കുമെന്നും മന്ത്രാലയത്തിന്റെ പ്രതിനിധികള്‍ അറിയിച്ചു.
ഇപ്പോള്‍ നടക്കുന്ന രഞ്ജി ട്രോഫി മത്സരങ്ങള്‍ക്കിടയില്‍ തന്നെ നാഡ ഡോപ് ടെസ്റ്റിംഗ് ആരംഭിക്കുമെന്നാണ് അറിയുവാന്‍ കഴിയുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial