സിക്സ് ഗണ്‍സ്, സഞ്ജുവിന്റെ സ്വന്തം സ്പോര്‍ട്സ് അക്കാദമി

- Advertisement -

ക്രിക്കറ്റിനു പുറത്ത് പുത്തന്‍ കാല്‍വെയ്പുമായി സഞ്ജു സാംസണ്‍. സിക്സ് ഗണ്‍സ് എന്ന പേരില്‍ ഒരു സ്പോര്‍ട്സ് അക്കാദമിയാണ് സഞ്ജു തിരുവനന്തപുരത്ത് തുടങ്ങിയിരിക്കുന്നത്. അക്കാദമിയുടെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരം എംപി ശ്രീ ശശി തരൂര്‍ ആണ് നിര്‍വ്വഹിച്ചത്. അക്കാദമിയില്‍ ക്രിക്കറ്റും ഫുട്ബോളും പരിശീലിപ്പിക്കപ്പെടുമെന്നാണ് സഞ്ജു പറഞ്ഞത്.

തിരുവനന്തപുരത്താണ് അക്കാദമി സ്ഥിതി ചെയ്യുന്നതെങ്കിലും സംസ്ഥാനത്തുടനീളം സെലക്ഷന്‍ ക്യാംപുകള്‍ സംഘടിപ്പിക്കുമെന്നും താരം അറിയിച്ചിട്ടുണ്ട്. ഡല്‍ഹി പോലീസിനെ ഫുട്ബോളില്‍ പ്രതിനിധാനം ചെയ്ത സഞ്ജുവിന്റെ പിതാവിനാവും അക്കാദമിയുടെ ചുമതല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement