സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്: ട്രോഫിയ്ക്കൊപ്പം പോസ് ചെയ്യാന്‍ അഫ്ഗാനിസ്ഥാനെ ക്ഷണിച്ച് ഇന്ത്യ

അഫ്ഗാനിസ്ഥാനെ ചരിത്ര ടെസ്റ്റില്‍ രണ്ടാം ദിവസം തന്നെ നിലംപരിശാക്കിയ ഇന്ത്യയുടെ വക സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന്റെ ഉദാഹരണായ നീക്കം. ട്രോഫി സ്വീകരിച്ച ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം അഫ്ഗാന്‍ താരങ്ങളെയും പോസ് ചെയ്യാന്‍ ക്ഷണിച്ച് ടീം ഇന്ത്യ ക്രിക്കറ്റ് ലോകത്തിനു മാതൃകയാകുകയായിരുന്നു. ഇന്ത്യന്‍ നായകന്‍ അജിങ്ക്യ രഹാനെയാണ് അസ്ഗര്‍ സ്റ്റാനിക്സായിയെയും സംഘത്തെയും ക്ഷണിച്ചത്.

474 റണ്‍സിനു ഓള്‍ഔട്ട് ആയ ഇന്ത്യ അഫ്ഗാനിസ്ഥാന്റെ ഇരു ഇന്നിംഗ്സുകളും രണ്ടാം ദിവസം തന്നെ അവസാനിപ്പിച്ച് ഇന്നിംഗ്സിന്റെയും 262 റണ്‍സിന്റെയും വിജയം സ്വന്തമാക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ അഫ്ഗാനിസ്ഥാന്‍ 109 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ രണ്ടാം ഇന്നിംഗ്സ് 103 റണ്‍സില്‍ അവസാനിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഉറുഗ്വേ – ഈജിപ്ത് : ആദ്യ പകുതിയിൽ ഗോളൊന്നുമില്ല
Next articleസലായില്ലാത്ത ഈജിപ്തിനെ തളച്ച് ഉറുഗ്വേ