തലപ്പത്ത് റഷീദ് ഖാന്‍, പട്ടികയില്‍ മുമ്പില്‍ സ്പിന്നര്‍മാര്‍

ഏറ്റവും പുതിയ ഐസിസി ടി20 ബൗളര്‍മാരുടെ പട്ടികയില്‍ സ്പിന്നര്‍മാര്‍ക്ക് മുന്‍തൂക്കം. ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനം ഉള്‍പ്പെടെ ആദ്യ 9 സ്ഥാനങ്ങളും സ്പിന്നര്‍മാരാണ് കൈയ്യാളുന്നത്. 10ാം സ്ഥാനത്തുള്ള ഇന്ത്യയുടെ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ മാത്രമാണ് സ്പിന്നര്‍ അല്ലാത്ത താരം. 813 റേറ്റിംഗ് പോയിന്റോടെ റഷീദ് ഖാനാണ് പട്ടികയില്‍ ഒന്നാമത്. പാക്കിസ്ഥാന്റെ ഷദബ് ഖാന്‍ രണ്ടാമതും(733) ഇന്ത്യയുടെ യൂസുവേന്ദ്ര ചഹാല്‍ മൂന്നാം സ്ഥാനത്തും(706) നില്‍ക്കുന്നു.

ഇഷ് സോധി, സാമുവല്‍ ബദ്രീ, മിച്ചല്‍ സാന്റനര്‍, ഇമ്രാന്‍ താഹിര്‍, മുഹമ്മദ് നബി, ഇമാദ് വസീം എന്നിവരാണ് മറ്റു സ്പിന്നര്‍മാര്‍. മുഹമ്മദ് നബി 11 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി തന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗായ എട്ടാം റാങ്കിലേക്ക് എത്തിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial